കാടിനൊപ്പം നിന്ന ഇടയിലെക്കാടിന് ഇനി പുരസ്‌കാരത്തിന്റെ തിളക്കവും
തൃക്കരിപ്പൂര്‍: കാടിനെ കാടായി കണ്ടു നാട്ടുകാരെയും കൂട്ടി കാടിനൊപ്പം ചേര്‍ന്നതോടെ ഇടയിലെക്കാട് നേടിയത് മികച്ച പരിസ്ഥിതി ശാസ്ത്ര അവബോധന പ്രവര്‍ത്തനത്തിനുള്ള ഡോ. സി.ജി ശാന്തകുമാര്‍ പുരസ്‌കാരം. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2016-17 വര്‍ഷത്തെ പുരസ്‌കാരമാണ് ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ആന്‍ഡ് വായനശാലയെ തേടിയെത്തിയത്.
ഗ്രീന്‍ ബുക്‌സ് വക നല്‍കുന്ന 25000 രൂപ മുഖവിലയുള്ള പുസ്തകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. എറണാകുളം എടത്തല വള്ളത്തോള്‍ സ്മാരക വായനശാലയില്‍ ഈ മാസം അവസാനം നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര സമര്‍പ്പണം നടക്കും.
10 വര്‍ഷത്തിനകം തന്നെ ആയിരം പരിസ്ഥിതി ക്ലാസുകള്‍ക്കും മുന്നൂറോളം പരിസ്ഥിതി പഠന ക്യാംപുകള്‍ക്കും ഗ്രന്ഥാലയം ആതിഥ്യമരുളിയിട്ടുണ്ട്. ഗ്രന്ഥാലയവുമായി ബന്ധപ്പെട്ട് നിരവധി ബിരുദ ബിരുദാനന്തര ബിരുദ ഗവേഷക വിദ്യാര്‍ഥികളുടെ പരിസ്ഥിതി പഠന പ്രോജക്ടുകളും തയാറാക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."