കൃഷി ഇറക്കണോയെന്ന് തീരുമാനിക്കാന്‍ കോള്‍ കര്‍ഷക യോഗം
തൃശൂര്‍: കോള്‍ കര്‍ഷകര്‍ നേരിടുന്ന പൊതു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥ മേധാവികള്‍ക്കും പരാതി നല്‍കിയിട്ടും തീരുമാനമാകാത്ത സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തെ കൃഷി ഇറക്കണോ എന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാനും കോള്‍ കര്‍ഷകരുടെ ജനറല്‍ കൗണ്‍സിലും പടവു കമ്മിറ്റി ഭാരവാഹികളുടെ യോഗവും ചേരും. കാലാവസ്ഥ വ്യതിയാനം മൂലം ഉല്പാദനക്ഷമത കുറവ്, അധികമായ ഉല്‍പാദന ചെലവ്, നെല്ലിന്റെ സംരഭരണ വില വര്‍ദ്ധിപ്പിക്കാത്തത്, നെല്ല് സംഭരിച്ച് മില്ല് ഉടമകള്‍ക്ക് നല്‍കുമ്പോള്‍ സര്‍ക്കാര്‍ അനുവദിച്ച സംഭരണ കൈകാര്യ ചെലവ് കമ്മികള്‍ക്ക് നല്‍ക്കാതെ മില്ല് ഉടമകള്‍ ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് എല്ലാം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ രണ്ട് തവണ യോഗം വിളിച്ചിരുന്നു. മില്ല് ഉടമ പ്രതിനിധികളും, കര്‍ഷക പ്രതിനിധികള്‍, സപ്ലൈകോ മേധാവികള്‍ ഒന്നിച്ച് ചര്‍ച്ച ചെയ്‌തെങ്കിലും മില്ലുടമകളുടെ പിടിവാശി മൂലം സര്‍ക്കാര്‍ തീരുമാനത്തിന് വിടുകയായിരുന്നു.
ഇപ്പോള്‍ നെല്ല് സംഭരണം നടക്കുന്നുണ്ടെങ്കിലും ഹാന്‍ഡ്‌ലിങ്ങ് ചാര്‍ജ്ജ് നല്‍കുന്നതിന് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ വൈകുന്ന സാഹചര്യത്തിലാണ് ജില്ലാ കോള്‍ കര്‍ഷക സംഘം ജനറല്‍ കൗണ്‍സിലും പടവു കമ്മിറ്റി ഭാരവാഹികളുടെയും സംയുക്ത യോഗം ചേരുന്നത്. 7 ന് രാവിലെ 10.30 ന് പ്രസിഡന്റ് കെ കെ കൊച്ചു മുഹമ്മദിന്റെ അധ്യക്ഷയില്‍ ശക്തന്‍ സ്റ്റാന്‍ഡിന് കിഴക്ക് ഭാഗത്തുള്ള ഐ എം എ ഹാളില്‍ ചേരുന്ന യോഗത്തില്‍ മുഴുവന്‍ കര്‍ഷക പ്രതിനിധികളും പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി എന്‍ കെ സുബ്രഹ്മണ്യന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."