അറ്റകുറ്റപണിക്കായി വൈദ്യുതി വിതരണം നിറുത്തിവച്ചു കൊടുങ്ങല്ലൂരില്‍ കടുത്ത നിയന്ത്രണം
കൊടുങ്ങല്ലൂര്‍: അറ്റകുറ്റപ്പണിയുടെയും ശേഷി വര്‍ധിപ്പിക്കലിന്റെയും ഭാഗമായി കൊടുങ്ങല്ലൂര്‍ സബ്ബ് സ്റ്റേഷനില്‍ നിന്നുമുള്ള വൈദ്യുതി വിതരണം നിറുത്തി വെച്ചതിനെ തുടര്‍ന്നു മേഖലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണു കെ.എസ്.ഇ.ബി. ഈ മാസം 28 വരെ പകല്‍ വൈദ്യുതി വിതരണത്തില്‍ ഭാഗിക തടസ്സം നേരിടുമെന്നാണു അറിയിപ്പ്. ഒപ്പം വോള്‍ട്ടേജ് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ചാലക്കുടി സബ്ബ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതു മൂലം കൊടുങ്ങല്ലൂരിലേക്കുള്ള വൈദ്യുതി വിതരണം സ്തംഭിച്ചിരിക്കുകയാണ്. ഒപ്പം കൊടുങ്ങല്ലൂരിലെ ചാപ്പാറ 66 കെ.വി സബ്ബ് സ്റ്റേഷന് 110 കെ.വിയായി ഉയര്‍ത്തുന്ന പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്. ഫലത്തില്‍ കൊടുങ്ങല്ലൂര്‍ സബ്ബ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നില്ല. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വൈദ്യുതി വിതരണത്തിനു സമീപ സബ്ബ് സ്റ്റേഷനുകളെയാണു ആശ്രയിക്കുന്നത്.
അഞ്ചങ്ങാടി, മേത്തല, എറണാകുളം ജില്ലയിലെ അണ്ടിപ്പിള്ളിക്കാവ് എന്നീ സബ്ബ് സ്റ്റേഷനുകളില്‍ നിന്നുമാണു ഇപ്പോള്‍ കൊടുങ്ങല്ലൂരിലേക്കു വൈദ്യുതിയെത്തുന്നത്. വൈദ്യുതി നിയന്ത്രണം വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചെറുകിട വ്യവസായ യൂണിറ്റുകള്‍ വോള്‍ട്ടേജ് കുറവു മൂലം പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥയിലാണ്. വ്യാപാര സ്ഥാപനങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഒരു മാസത്തോളം നീണ്ടു നില്ക്കുന്ന വൈദ്യുതി നിയന്ത്രണം നാട്ടുകാരെ എങ്ങിനെയാണു ബാധിക്കുകയെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."