HOME
DETAILS

കരിങ്ങോള്‍ച്ചിറ പാലം അപ്രോച്ച് റോഡ്: ജില്ലാകലക്ടര്‍ മുന്‍കൂര്‍ നിര്‍മാണാനുമതി തേടുന്നു

  
backup
April 05 2018 | 06:04 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%85%e0%b4%aa%e0%b5%8d

 

പുത്തന്‍ചിറ : കരിങ്ങോള്‍ച്ചിറ പാലത്തിന്റെ അപ്രോച്ച് റോഡ് വഖഫ് ഭൂമിയില്‍ കൂടി നിര്‍മിക്കുന്നതിനു വേണ്ടി വഖഫ് #ോബോര്‍ഡില്‍ നിന്നു മുന്‍കൂര്‍ നിര്‍മ്മാണാനുമതി തേടി ജില്ല കലക്ടര്‍ക്കു കത്തു നല്‍കും. കരിങ്ങോള്‍ചിറ പാലം അപ്രോച്ച് റോഡ് നിര്‍മാണം പുനരാരംഭിക്കുന്നതിനായി തൃശൂര്‍ ജില്ല കലക്ടര്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തിലാണു ഈ തീരുമാനമായത്.
കൂടാതെ റോഡ് നിര്‍മാണത്തിനായി ഏറ്റെടുക്കുന്ന വഖഫ് ഭൂമിക്കു നഷ്ടപരിഹാരം നല്‍കുന്ന പുത്തന്‍ചിറ പഞ്ചായത്തിന് ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കുന്നതിനുള്ള അധികാരം പുത്തന്‍ചിറ കിഴക്കേ മഹല്ല് പ്രസിഡന്റിനു വഖഫ് ബോര്‍ഡ് നല്‍കും. ഈ തീരുമാനങ്ങള്‍ 23 നു നടക്കുന്ന വഖഫ് ബോര്‍ഡ് യോഗത്തില്‍ ഉണ്ടാകും. പഞ്ചായത്ത് ഏറ്റെടുക്കുന്ന വഖഫ് ഭൂമി പൊതുമരാമത്ത് വകുപ്പിനു കലക്ടര്‍ കൈമാറുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എ നദീര്‍, സെക്രട്ടറി ദേവാനന്ദ്, വികസനകാര്യ സ്ഥിരം കമ്മിറ്റി ചെയര്‍മാന്‍ പി.ഐ നിസാര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, വഖഫ് ബോര്‍ഡ് പ്രതിനിധികള്‍, പുത്തന്‍ചിറ കിഴക്കേ മഹല്ല് പ്രസിഡന്റ്് അബ്ദുല്‍ അസീസ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ച കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണു നിര്‍ണായകമായ ഈ തീരുമാനങ്ങളായത്. ഇതോടെ 2011 തുടങ്ങി എട്ടു വര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു നാട്ടുകാര്‍ . കരിങ്ങോള്‍ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 31 നാള്‍ നീണ്ടു നിന്ന നിരാഹാര സമര ഭൂമിയില്‍ എത്തിയ കലക്ടര്‍ നല്‍കിയ ഉറപ്പ് ഈ തീരുമാനം വഴി പാലിക്കപ്പെടുകയാണ് .
അപ്രോച്ച് റോഡിനാവശ്യമായി വരുന്ന വഖഫ് ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചു നിര്‍മാണം ഉടന്‍ പുനരാരംഭിക്കുമെന്ന ഉറപ്പാണു അന്നു കളക്ടര്‍ നല്‍കിയത് . അതേസമയം കലക്ടര്‍ ഉറപ്പു നല്‍കിയ ശേഷം രണ്ടു മാസം കഴിഞ്ഞിട്ടും ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഉടന്‍ നിര്‍മാണം പുനരാരംഭിക്കണം എന്നു ആവശ്യപ്പെട്ടുകൊണ്ടു ഒന്‍പതിനു കൊടുങ്ങല്ലൂര്‍ എം.എല്‍.എ അഡ്വ. വി.ആര്‍ സുനില്‍കുമാറിന്റെ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തുമെന്നു ജനകീയ കൂട്ടായ്മ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ പതിനാറു മുതല്‍ തൃശൂര്‍ ജില്ലാ കലക്ടറേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ യോഗം വിളിച്ചുചേര്‍ത്തതു പാലത്തെ സംബന്ധിച്ചുള്ള പ്രശ്‌നപരിഹാരങ്ങള്‍ക്കു ശുഭപ്രതീക്ഷയേകുന്നതായി ജനകീയകൂട്ടായ്മ പ്രസിഡന്റ് സാലി സജീര്‍ പറഞ്ഞു. നിലവില്‍ നല്‍കിയിട്ടുള്ള മുന്‍കൂര്‍ നിര്‍മ്മാണ അനുമതി നിലനിര്‍ത്തി പാലം നിര്‍മാണം പുനരാരംഭിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കാന്‍ സഹായിക്കണമെന്നു വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറോടു അഭ്യര്‍ഥിച്ചതായും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  13 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago