യൂനിഫോമിന് അമിത വിലയെന്ന്; രണ്ട് സ്കൂളുകളില്‍ പരിശോധന
തൊടുപുഴ: സ്കൂളുകളില്‍ യൂണിഫോം അമിതവിലയ്ക്ക് വില്‍ക്കുന്നെന്ന പരാതിയില്‍ രണ്ട് സ്കൂളുകളില്‍ സ്റ്റേറ്റ് ഗുഡ്സ് ആന്റ് സര്‍വീസസ് ടാക്സ് വകുപ്പിന്റെ തൊടുപുഴ ഇന്റലിജന്‍സ് സ്ക്വാഡ് പരിശോധന നടത്തി.
തൊടുപുഴ ന്യൂമാന്‍ കോളജിന് സമീപമുള്ള സ്കൂളിലും മുട്ടം ടൗണില്‍ പഞ്ചായത്ത് ഓഫിസിന് സമീപം പ്രവര്‍ത്തിക്കുന്ന സ്കൂളിലുമാണ് പരിശോധന നടത്തിയത്.
സിബിഎസ്ഇ സ്കൂളുകളില്‍ യൂണിഫോം വില്‍ക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് നിയമവിരുദ്ധമായി ഈ സ്കൂളുകളില്‍ യൂണിഫോം വില്‍ക്കുന്നുണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും ചില വ്യക്തികളും പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍ സ്കൂളില്‍ യൂണിഫോം വില്‍പ്പന നടത്തിയിട്ടില്ലെന്ന് സ്കൂള്‍ അധികൃതര്‍ ഇന്റലിജന്‍സ് സ്ക്വാഡിനെ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലും സ്കൂളുകള്‍ക്കെതിരെ സമാനമായ പരാതി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."