HOME
DETAILS

അസറ്റ് ഹോംസ് 16 മുതല്‍ ക്വാളിറ്റി ഫെസ്റ്റിവല്‍ സംഘടിപ്പിക്കും

  
backup
April 05 2018 | 10:04 AM

%e0%b4%85%e0%b4%b8%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b9%e0%b5%8b%e0%b4%82%e0%b4%b8%e0%b5%8d-16-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be

 

കൊച്ചി: അസറ്റ് ഹോംസിന്റെ നിര്‍മ്മാണത്തിലെ സാങ്കേതിക മികവ് നേരിട്ട് പരിശോധിച്ചറിയുവാനും നിര്‍മ്മാണത്തിലെ ഗുണമേന്മ മാനദണ്ഡങ്ങള്‍ പരിചയപ്പെടുന്നതിനും കേരളത്തിലെ സുപ്രധാന നഗരങ്ങളില്‍ ഏപ്രില്‍ 16 മുതല്‍ 30 വരെ ക്വാളിറ്റി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്ന്് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ഓര്‍ക്കസ്ട്ര, കൊല്ലം ഗ്രാന്‍ഡിയോസ്, കോട്ടയത്ത് സഫയര്‍, കൊച്ചിയില്‍ ലെഗ്രാന്‍ഡെ, ഇന്‍സിഗ്നിയ, കാന്‍വാസ്, തൃശ്ശൂരില്‍ ചിരാഗ്, കോഴിക്കോട് ഗുല്‍മോഹര്‍, കണ്ണൂരില്‍ ഗ്രാന്‍ഡ് സ്റ്റാന്‍ഡ് എന്നീ പ്രോജക്ടുകളിലാണ് ക്വാളിറ്റി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

സുരക്ഷ, ഈട്, അവലംബിക്കുന്ന നിര്‍മ്മാണരീതി, സമയം എന്നിങ്ങനെ നിര്‍മ്മാണമികവിനെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളെ സംബന്ധിച്ചുള്ള കൃത്യമായ അവബോധം നേടുന്നതിനുള്ള അവസരമാണിത്.


കഴിഞ്ഞ സാമ്പത്തികവര്‍ഷം വില്‍പനയിലും വരുമാനത്തിലും അസറ്റ് ഹോംസ് വര്‍ധനവ് നേടി. ഉപഭോക്താക്കളുടെ എണ്ണത്തില്‍ 31% വും വിറ്റുവരവില്‍ 29% വും വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.

ഏഴ് പദ്ധതികള്‍ കൃത്യസമയത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉപഭോക്താക്കള്‍ക്ക് കൈമാറി. നിലവില്‍ 28 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ 26 പദ്ധതികളാണ് കേരളത്തിലെ 15 നഗരങ്ങളിലായി നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളില്‍ 16 പുതിയ ഭവനപദ്ധതികള്‍ അവതരിപ്പിക്കും.


925 കോടി രൂപ മുടക്കു മുതലുള്ള ഈ പദ്ധതികളിലായി 18 ലക്ഷം ചതുരശ്ര അടിയിലായി 1600 ഭവനങ്ങളാണ് ഉണ്ടാവുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  23 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  23 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  23 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  23 days ago