കേറ്ററിങ് ഡിപ്ലോമ കോഴ്സുകള്‍
കോവളം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴില്‍ കോവളത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്
മെന്റ് ആന്‍ഡ് കേറ്ററിങ് ടെക്നോളജിയില്‍ ജൂലൈ 20ന് ആരംഭിക്കുന്ന ഒന്നര വര്‍ഷത്തെ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അപേക്ഷകള്‍ 10 വരെ സമര്‍പ്പിക്കാം.
പ്ലസ് ടു പാസായവര്‍ക്ക് ഡിപ്ലോമ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഫുഡ് ആന്റി ബിവറേജ് സരീയസ് എന്നീ കോഴ്സുകളിലേക്ക് ചേരാം. ഒരു വര്‍ഷം കോളജില്‍ പഠനവും ബാക്കി ആറുമാസം പ്രശസ്ത ഹോട്ടലുകളില്‍ പരിശീലനവും ആയിരിക്കും. ഓരോ കോഴ്സിലേക്കും 40 സീറ്റ് വീതമാണുള്ളത്. പട്ടിക ജാതി-പട്ടിക വര്‍ഗ, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണമുണ്ട്. പ്രായപരിധി 25 വയസ് കവിയാന്‍ പാടില്ല.
അപേക്ഷ ഫോറം ംംം.ശവാരസേീ്മഹമാ.ീൃഴ എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. കൂടാതെ കോവളത്തുള്ള സ്ഥാപനത്തില്‍ നിന്നും നേരിട്ടു വാങ്ങാം. ഹോസ്റ്റല്‍ സീറ്റുകള്‍ പരിമിതം. വിശദ വിവരങ്ങള്‍ക്ക് 0471-2480283 എന്ന നമ്പരില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."