പറഞ്ഞത് വന്‍ സമ്മാനം; ലഭിച്ചത് പേപ്പര്‍ കഷ്ണവും ചെറു ശില്‍പങ്ങളും
പോത്തന്‍കോട്: വന്‍ സമ്മാനത്തിന് അര്‍ഹനായെന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പോസ്റ്റോഫിസ് വഴി എത്തിയ
പാഴ്‌സല്‍ പണമടച്ചു വാങ്ങിയപ്പോള്‍ ലഭിച്ചത് പേപ്പര്‍ കഷ്ണങ്ങളും രണ്ടു ചെറിയ ശില്‍പങ്ങളും. പോത്തല്‍കോട് കല്ലൂര്‍ സ്വദേശിയാണ് ഈ തട്ടിപ്പിന് ഇരയായത്.
സൗജന്യ സമ്മാനം എന്നു കേള്‍ക്കുമ്പോള്‍ എടുത്തുചാടുന്നവര്‍ തട്ടിപ്പിനിരയാകുന്ന കഥ ഇപ്പോഴും തുടരുകയാണ്.
ജില്ലയിലെ പലര്‍ക്കും ഇത്തരത്തില്‍ ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. 'കേരളത്തില്‍ നിന്നും ശേഖരിച്ച ഫോണ്‍ നമ്പരുകള്‍ നറുക്കിട്ടപ്പോള്‍ നിങ്ങളാണ് വിജയിയായത്. ഇരുപത്തിനാലായിരം രൂപ വില വരുന്ന ഫോണും രണ്ടു പവന്‍ മാലയും സമ്മാനമുണ്ട്. പോസ്റ്റല്‍ വഴി അയയ്ക്കുന്നു. സര്‍വീസ് ചാര്‍ജായ 3300 നല്‍കി വാങ്ങിക്കൊള്ളൂ' എന്ന രീതിയിലാണ് ഫോണ്‍ സംഭാഷണം. ഇത് വിശ്വസിച്ചവര്‍ക്കാണ് പണം നഷ്ടപ്പെട്ടത്.
പണം നഷ്ടപ്പെട്ട കല്ലൂര്‍ സ്വദേശി പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ പരാതി നല്‍കി. പരാതിക്കാരന് തുക തിരിച്ചു നല്‍കാനുള്ള ശ്രമത്തിലാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്. വര്‍ക്കല
പോസ്റ്റോഫിസിലും ഇത്തരത്തില്‍ രണ്ടു പെട്ടികള്‍ എത്തിയെങ്കിലും എടുക്കാന്‍ ആളെത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."