HOME
DETAILS

റവന്യൂ റിക്കവറി, ഭൂ നികുതി: റെക്കോഡ് നേട്ടത്തില്‍ ജില്ല

  
backup
April 06 2018 | 04:04 AM

%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82-%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b5%e0%b4%b1%e0%b4%bf-%e0%b4%ad%e0%b5%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4


കൊച്ചി: സാമ്പത്തികവര്‍ഷം പൂര്‍ത്തിയായപ്പോള്‍ റവന്യൂ റിക്കവറിയിലും ഭൂനികുതി വരുമാനത്തിലും ലക്ഷ്യം ഭേദിച്ച് റെക്കോഡ് നേട്ടവുമായി എറണാകുളം ജില്ല. റവന്യൂ റിക്കവറിയായി 92.14 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 127.75 രൂപയാണ് സമാഹരിച്ചത്. മുന്‍വര്‍ഷം 112.76 കോടി രൂപ ലക്ഷ്യമിടുകയും 69.78 കോടി രൂപ സമാഹരിക്കുകയും ചെയ്ത സ്ഥാനത്താണിത്. 57.97 കോടി രൂപയാണ് മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോഴുള്ള അധികവരുമാനം.
ഭൂനികുതിയിലും ജില്ല ലക്ഷ്യം ഭേദിച്ചു. 55.33 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 57.11 കോടി രൂപ ഖജനാവിലെത്തി. മുന്‍ വര്‍ഷം 41.1 കോടി രൂപ ലക്ഷ്യമിട്ടപ്പോള്‍ 44.77 കോടി രൂപ ലഭിച്ചു. 12.34 കോടി രൂപയാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അധിക വരുമാനം. റവന്യൂ റിക്കവറിയില്‍ ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്തത് നഗരകേന്ദ്രം ഉള്‍ക്കൊള്ളുന്ന കണയന്നൂര്‍ താലൂക്കാണ് 24.72 കോടി രൂപ. 15.15 കോടി രൂപ നേടിയ കുന്നത്തുനാടിനാണ് രണ്ടാം സ്ഥാനം. 9.43 കോടി രൂപ നേടിയ ആലുവയാണ് മൂന്നാം സ്ഥാനത്ത്.
മൂവാറ്റുപുഴ 9.15 കോടി രൂപയും കൊച്ചി 7.88 കോടി രൂപയും പറവൂര്‍ 4.30 കോടി രൂപയും കോതമംഗലം 3.18 കോടി രൂപയും സര്‍ക്കാര്‍ ഖജനാവിലെത്തിച്ചു. 21.44 കോടി രൂപയാണ് കെ.എസ്.എഫ്.ഇയില്‍ നിന്നുള്ള റവന്യൂ റിക്കവറി വരുമാനം. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ 32.46 കോടി രൂപയുടെയും റിക്കവറി വരുമാനം കൈവരിച്ചു.
ഭൂനികുതി വരുമാനത്തിലും കണയന്നൂര്‍ താലൂക്കാണ് മുന്നില്‍ 21.17 കോടി രൂപ. 11.12 കോടി രൂപയുമായി ആലുവ രണ്ടാം സ്ഥാനത്തും 6.13 കോടി രൂപയുമായി മൂവാറ്റുപുഴ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
കുന്നത്തുനാട് താലൂക്ക് 5.97 കോടി രൂപയും പറവൂര്‍ താലൂക്ക് 5.30 കോടി രൂപയും കൊച്ചി താലൂക്ക് 4.11 കോടി രൂപയും കോതമംഗലം താലൂക്ക് 3.29 കോടി രൂപയും ഭൂനികുതി ഇനത്തില്‍ സംസ്ഥാന ഖജനാവിലേക്ക് നല്‍കി. റെക്കോഡ് നേട്ടം കൈവരിക്കാന്‍ ജില്ലയെ പ്രാപ്തമാക്കിയ തഹസില്‍ദാര്‍മാരെയും ജീവനക്കാരെയും കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അഭിനന്ദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  an hour ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago