HOME
DETAILS
MAL
പൂട്ടിയിട്ട വീട്ടില്‍നിന്ന് സ്വര്‍ണവും 40,000 രൂപയും കവര്‍ന്നു
backup
April 06 2018 | 06:04 AM
പഴയങ്ങാടി: പുതിയങ്ങാടി ഇട്ടമ്മല്‍ ഉത്താറാം പള്ളിക്ക് സമീപം പൂട്ടിയിട്ട വീട്ടില്‍ മോഷണം. കുട്ടിയസ്സന്‍ അബ്ദുല്‍ ഹമീദിന്റെ വീട്ടില്‍നിന്ന് മൂന്നര പവന് സ്വര്‍ണവും നാല്പതിനായിരം രൂപയും കവര്‍ന്നു. ബുധനാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവം. ഇയാള്‍ ഭാര്യാ സഹോദരിയുടെ വിവാഹത്തിനായി പോയിരുന്നു. വീടിന്റെ മുകള്‍ നിലയിലെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്നാണ് മോഷ്ടാക്കള്‍ കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്നത്. പഴയങ്ങാടി എസ്.ഐ എം.എന്‍ ബിജോയിയുടെ നേതൃത്വത്തിലുള്ള പൊലിസും കണ്ണൂരില്‍ നിന്നു വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."