വിരുപ്പാക്ക സ്പിന്നിങ് മില്ലില്‍ തൊഴിലാളി പണിമുടക്ക്: പ്രവര്‍ത്തനം സ്തംഭിച്ചു
വടക്കാഞ്ചേരി: ജില്ലയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളിലൊന്നായ വിരുപ്പാക്ക തൃശൂര്‍ കോ ഓപ്പറേറ്റീവ് സ്പിന്നിങ്ങ് മില്ലില്‍ തൊഴിലാളി സമരം. 24 മണികൂര് പണിമുടക്ക് സമരത്തെ തുടര്‍ന്ന് മില്ലിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു.
മില്മാനേജ്മെന്റ് നടത്തുന്ന അഴിമതി അവസാനിപ്പിയ്ക്കുക, തൊഴിലാളികളുടെ പി. എഫ്, ഗ്രാറ്റുവിറ്റി കുടിശിഖ ഉടന്‍ അടയ്ക്കുക, രാത്രി കാല അലവന്‍സ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എംപ്ലോയീസ് യൂണിയന് എന്നിവയുടെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തിയത്.
മറ്റൊരു അംഗീകൃത യൂണിയനായ സി.ഐ.ടി.യു സമരത്തില്‍ പങ്കെടുത്തില്ല. മില്ലിന് മുന്നില്‍ നടന്ന കൂട്ട ധര്‍ണ്ണ ഐ.എന്‍.ടി.യു.സി യൂണിറ്റ് സെക്രട്ടറി കെ. ആര്. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ബി.എം. എസ് യൂണി റ്റ് പ്രസിഡണ്ട് വി.സി. ഷാജി അധ്യക്ഷനായി. സി. എ പി യൂസ്, എം.കെ. സുന്ദരന്‍, ജയപ്രകാശ് മൂവ്വാ ങ്കര പ്രസംഗിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."