എം.ബി.ബി.എസ് കൂട്ടത്തോല്‍വി
ചേവായൂര്‍(കോഴിക്കോട്): കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ കൂട്ടത്തോല്‍വിയില്‍ തെളിവെടുപ്പിനായി അന്വേഷണസംഘം ഇന്ന് എത്തും. ആരോഗ്യ സര്‍വകലാശാലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് തെളിവെടുപ്പിനായെത്തുന്നത്. പരീക്ഷയില്‍ തോല്‍വി നേരിട്ട എല്ലാ വിദ്യാര്‍ഥികളെയും വിളിച്ചുവരുത്തി സംഘം വിശദമായ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കും. സുപ്രഭാതമാണ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ തോറ്റസംഭവം പുറത്തുകൊണ്ടുവന്നത്. അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ പരീക്ഷയില്‍ സംസ്ഥാനത്തെ ആറു സര്‍ക്കാര്‍ മെഡി.കോളജുകളില്‍ 29 വിദ്യാര്‍ഥികള്‍ തോറ്റപ്പോള്‍ കോഴിക്കോട്ട് മാത്രം 34 പേര് തോല്‍ക്കുകയായിരുന്നു. തോല്‍വിക്ക് കാരണം അധ്യാപകരാണെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ രംഗത്തുവന്നിരുന്നു.
അതേസമയം സംഭവത്തില്‍ വകുപ്പുതല അന്വേഷണം ഇന്നലെ പൂര്‍ത്തിയാക്കി. ഇതിന്റെ ഭാഗമായി പരാതിക്കാരായ വിദ്യാര്‍ഥികളുമായി പ്രിന്‍സിപ്പല്‍ ഡോ. വി.ആര് രാജേന്ദ്രന് ഇന്നലെ തന്റെ ഓഫിസില്‍ കൂടിക്കാഴ്ച നടത്തി. നേരത്തെ ഇതുസംബന്ധിച്ച് പ്രിന്‍സിപ്പല്‍ പി.ടി.എ യോഗം വിളിച്ചിരുന്നു. ഇതേതുടര്‍ന്ന് വിദ്യാര്‍ഥികള്‍ നല്കിയ പരാതിയില്‍ 14ദിവസത്തിനകം സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇക്കഴിഞ്ഞ 28ന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണ കമ്മിഷന് ഇന്ന് മെഡിക്കല്‍ കോളജിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."