മലേഷ്യന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു
ക്വലാലമ്പൂര്‍: പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ മലേഷ്യന്‍ പാര്‍ലമെന്റ് പ്രധാനമന്ത്രി നജീബ് റസാഖ് പിരിച്ചുവിട്ടു. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ രാജാവ് അനുമതി നല്‍കിയെന്ന് പ്രധാനമന്ത്രി ദേശീയ ടെലിവിഷനിലൂടെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിക്കുകയാണെങ്കില്‍ രാജ്യത്തെ സുസ്ഥിരമായ മാറ്റത്തിലേക്ക് കൊണ്ട് വരുമെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെ ഭരണഘടനയനുസരിച്ച് 60 ദിവസത്തിനുള്ളില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതുണ്ട്. ഒരാഴ്ചക്കുള്ളില്‍ തെരഞ്ഞെടുപ്പ് തിയതി കമ്മിഷന് അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിക്കെതിരേ ശക്തമായ അഴിമതി ആരോപണങ്ങളുണ്ട്. കൂടാതെ വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിലായ ഘട്ടത്തിലാണ് പ്രധാനമന്ത്രിയുടെ പാര്‍ലമെന്റ് പിരിച്ചുവിടല്‍ പ്രഖ്യാപനം. മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഭരണ കക്ഷിക്ക് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."