വിദേശ ഇന്ത്യക്കാര്‍ക്ക് ടാക്‌സ് റീഫണ്ട് വിദേശ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും
ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ ടാക്‌സ് റീഫണ്ട് അവരുടെ വിദേശ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുന്ന തരത്തില്‍ ആദായ നികുതി വകുപ്പ് പരിഷ്‌കരണം നടപ്പാക്കി. ഇതുവരെ എന്‍.ആര്‍.ഐക്കാര്‍ക്ക് ഇന്ത്യയിലുള്ള അവരുടെ ബാങ്ക് അക്കൗണ്ടില്‍ മാത്രമാണ് റീഫണ്ട് നല്‍കിയിരുന്നത്. വിദേശ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള കോളം അടക്കമുള്ള പുതിയ കാര്യങ്ങള്‍ ചേര്‍ത്ത ഫോം തയാറാക്കിയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്.
രാജ്യത്തെ എല്ലാ നികുതി ദായകര്‍ക്കും സഹായകരമായ രീതിയില്‍ നികുതി റിട്ടേണ്‍ ഫോമുകളും പരിഷ്‌കരിച്ചിട്ടുണ്ട്. കൂടുതല്‍ കോളങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആദായ നികുതി വകുപ്പിന്റെ പരിഷ്‌കരണം. ശമ്പള ഘടന, ഉടമസ്ഥതയിലുള്ള സ്വത്ത് വകകളില്‍ നിന്നുള്ള വരുമാനം എന്നിവ രേഖപ്പെടുത്താന്‍ പ്രത്യേക കോളങ്ങളുണ്ട്.
കച്ചവടക്കാര്‍ക്ക് ടാക്‌സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍, ജി.എസ്.ടിയുടെ ഭാഗമായി ടേണോവര്‍ റിപ്പോര്‍ട്ട് എന്നിവയും ഉള്‍പ്പെടുത്താന്‍ അവസരം നല്‍കുന്നതാണ് പുതിയ ഫോമുകള്‍.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ 50 ലക്ഷംവരെയുള്ള ശമ്പള വരുമാനക്കാര്‍ ഐ.ടി.ആര്‍ ഒന്ന്(സഹജ്) ആണ് ഉപയോഗിക്കേണ്ടത്. കഴിഞ്ഞവര്‍ഷം മൂന്നുകോടി നികുതിദായകര്‍ ഈ ഫോം ഉപയോഗിച്ചതായി ആദായ നികുതിവകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."