ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടി20 ക്രിക്കറ്റ് പോരാട്ടത്തിന് തുടക്കം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് കാര്‍ണിവലിന് ഇന്ന് തിരശ്ശീല ഉയരും. പത്ത് വര്‍ഷം പൂര്‍ത്തിയാക്കി ടീമുകളെല്ലാം ഉടച്ചുവാര്‍ക്കപ്പെട്ടാണ് 11ാം അധ്യായത്തിന് ഇന്ന് തുടക്കമാകുന്നത്. വിലക്കിനെ തുടര്‍ന്ന് രണ്ട് വര്‍ഷം ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്ന മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ തിരിച്ചുവരവാണ് ഇത്തവണത്തെ ഹൈലൈറ്റ്. ഒപ്പം എട്ട് ഫ്രാഞ്ചൈസി ടീമുകളില്‍ ഏഴിന്റെയും നായകന്‍മാര്‍ ഇന്ത്യന്‍ താരങ്ങളാണെന്നതും സവിശേഷതയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മാത്രമാണ് വിദേശ താരം ക്യാപ്റ്റന്‍. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനാണ് ഇത്തവണ ഹൈദരാബാദിനെ നയിക്കുന്നത്. ഇന്ന് മുതല്‍ മെയ് 27 വരെയാണ് കുട്ടി ക്രിക്കറ്റ് പൊടിപൂരം. ഇന്ന് ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഏറ്റുമുട്ടും. രാത്രി എട്ടിനാണ് പോരാട്ടം.
ടീമുകളും താരങ്ങളും
ചെന്നൈ സൂപ്പര്‍ കിങ്‌സ്
ക്യാപ്റ്റന്‍: മഹേന്ദ്ര സിങ് ധോണി
കോച്ച്: സ്റ്റീഫന്‍ ഫ്‌ളമിങ്
ബാറ്റ്‌സ്മാന്‍മാര്‍- കേദാര്‍ ജാദവ്, ഡു പ്ലെസിസ്, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, മുരളി വിജയ്, ധ്രുവ് ഷെറോയ്.
ഓള്‍റൗണ്ടര്‍മാര്‍- ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, കരണ്‍ ശര്‍മ, ഷെയ്ന്‍ വാട്‌സന്‍, ക്ഷിതിശ് ശര്‍മ.
വിക്കറ്റ് കീപ്പര്‍മാര്‍- ധോണി, സാം ബില്ലിങ്‌സ്, നാരായണ്‍ ജഗദീശന്‍
ബൗളര്‍മാര്‍- ദീപക് ചഹര്‍, മിച്ചല്‍ സന്റാനര്‍, കനിഷ്‌ക് സേത്, ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍, ശാര്‍ദുല്‍ താക്കൂര്‍, ലുംഗി എന്‍ഗിഡി, മാര്‍ക് വുഡ്, കെ.എം ആസിഫ്, ചൈതന്യ ബിഷ്‌നോയ്, മോനു കുമാര്‍.
ഡല്‍ഹി ഡെയര്‍ഡവിള്‍സ്
ക്യാപ്റ്റന്‍: ഗൗതം ഗംഭീര്‍
കോച്ച്: റിക്കി പോണ്ടിങ്
ബാറ്റ്‌സ്മാന്‍മാര്‍- ശ്രേയസ് അയ്യര്‍, ഗംഭീര്‍, ജാസന്‍ റോയ്, പ്രിഥ്വി ഷ, ഗുര്‍കീരത് സിങ്, മന്‍ജോത് കല്‍റ.
ഓള്‍റൗണ്ടര്‍മാര്‍- ക്രിസ് മോറിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കോളിന്‍ മണ്‍റോ, വിജയ് ശങ്കര്‍, രാഹുല്‍ തേവാതിയ, ഡാനിയല്‍ ക്രിസ്റ്റ്യന്‍, ജയന്ത് യാദവ്, അഭിഷേക് ശര്‍മ.
വിക്കറ്റ് കീപ്പര്‍മാര്‍- റിഷഭ് പന്ത്, നമാന്‍ ഓജ.
ബൗളര്‍മാര്‍- മുഹമ്മദ് ഷമി, അമിത് മിശ്ര, ഹര്‍ഷല്‍ പട്ടേല്‍, അവേഷ് ഖാന്‍, ട്രെന്റ് ബോള്‍ട്, ഷഹബാസ് നദീം, സയാന്‍ ഘോഷ്, സന്ദീപ് ലമിചനെ.
കിങ്‌സ് ഇലവന്‍ പഞ്ചാബ്
ക്യാപ്റ്റന്‍: ആര്‍ അശ്വിന്‍
കോച്ച്: ബ്രാഡ് ഹോഡ്ജ്
ബാറ്റ്‌സ്മാന്‍മാര്‍- ആരോണ്‍ ഫിഞ്ച്, ഡേവിഡ് മില്ലര്‍, കരുണ്‍ നായര്‍, മയാങ്ക് അഗര്‍വാള്‍, മനോജ് തിവാരി, ക്രിസ് ഗെയ്ല്‍, അക്ഷദീപ് നാത്.
ഓള്‍റൗണ്ടര്‍മാര്‍- അക്‌സര്‍ പട്ടേല്‍, യുവരാജ് സിങ്, മാര്‍ക്കസ് സ്റ്റോയിനിസ്, പ്രദീപ് സഹു, മയാങ്ക് ദഗര്‍, മന്‍സൂര്‍ ദര്‍.
വിക്കറ്റ് കീപ്പര്‍മാര്‍- കെ.എല്‍ രാഹുല്‍
ബൗളര്‍മാര്‍- ആര്‍ അശ്വിന്‍, അങ്കിത് രജപൂത്, അന്‍ഡ്രു ടൈ, ബെന്‍ ഡോര്‍ഷുയിസ്, ബരിന്ദര്‍ സ്രാന്‍, മോഹിത് ശര്‍മ, മുജീബ് സാദ്രന്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ക്യാപ്റ്റന്‍: ദിനേഷ് കാര്‍ത്തിക്
കോച്ച്: ജാക്വിസ് കാല്ലിസ്
ബാറ്റ്‌സ്മാന്‍മാര്‍- റോബിന്‍ ഉത്തപ്പ, ക്രിസ് ലിന്‍, നിതിഷ് റാണ, ഇഷങ്ക് ജഗ്ഗി, ശുബ്മന്‍ ഗില്‍, കാമറോണ്‍ ഡെല്‍പോര്‍ട്, റിങ്കു സിങ്, അപൂര്‍വ് വാങ്കഡെ.
ഓള്‍റൗണ്ടര്‍മാര്‍- ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, കമലേഷ് നഗര്‍കോടി, ജാവോന്‍ സീര്‍ലസ്.
വിക്കറ്റ് കീപ്പര്‍മാര്‍- ദിനേഷ് കാര്‍ത്തിക്.
ബൗളര്‍മാര്‍- ടോം ക്യുറന്‍, പിയൂഷ് ചൗള, കുല്‍ദീപ് യാദവ്, മിച്ചല്‍ ജോണ്‍സന്‍, വിനയ് കുമാര്‍, ശിവം മവി.
മുംബൈ ഇന്ത്യന്‍സ്
ക്യാപ്റ്റന്‍: രോഹിത് ശര്‍മ
കോച്ച്: മഹേല ജയവര്‍ധനെ
ബാറ്റ്‌സ്മാന്‍മാര്‍- ജെ.പി ഡുമിനി, എവിന്‍ ലൂയിസ്, സിധേഷ് ലഡ്, ശരത് ലുംബ, രോഹിത് ശര്‍മ, സൗരഭ് തിവാരി, സൂര്യകുമാര്‍ യാദവ്.
ഓള്‍റൗണ്ടര്‍മാര്‍- ബെന്‍ കട്ടിങ്, അഖില ധനഞ്ജയ, തജിന്ദര്‍ ധില്ലന്‍, മയാങ്ക് മാര്‍കണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, അനുകുല്‍ റോയ്.
വിക്കറ്റ് കീപ്പര്‍മാര്‍- ഇഷാന്‍ കിഷന്‍, ആദിത്യ താരെ.
ബൗളര്‍മാര്‍- ജാന്‍ ബെഹറന്‍ഡോര്‍ഫ്, ജസ്പ്രിത് ബുമ്‌റ, രാഹുല്‍ ചഹര്‍, പാറ്റ് കമ്മിന്‍സ്, മോഹ്‌സിന്‍ ഖാന്‍, എം.ഡി നിധീഷ്, മുസ്തഫിസുര്‍ റഹ്മാന്‍, പ്രദീപ് സംഗ്‌വാന്‍, മിച്ചല്‍ മക്ക്ലനാഗന്‍.
രാജസ്ഥാന്‍ റോയല്‍സ്
ക്യാപ്റ്റന്‍: അജിന്‍ക്യ രഹാനെ
കോച്ച്: പാഡ്ഡി ആപ്റ്റന്‍
ബാറ്റ്‌സ്മാന്‍മാര്‍- അജിന്‍ക്യ രഹാനെ, രാഹുല്‍ ത്രിപതി, പ്രശാന്ത് ചോപ്ര, ആര്യമന്‍ ബിര്‍ല.
ഓള്‍റൗണ്ടര്‍മാര്‍- ബെന്‍ സ്റ്റോക്‌സ്, സ്റ്റുവര്‍ട് ബിന്നി, ഡിയാര്‍സി ഷോര്‍ട്, ജോഫ്ര ആര്‍ച്ചര്‍, അങ്കിത് ശര്‍മ, ശ്രേയസ് ഗോപാല്‍, മഹിപാല്‍ ലോമ്‌റര്‍, ജതിന്‍ സ്‌ക്‌സേന.
വിക്കറ്റ് കീപ്പര്‍മാര്‍- സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, ഹെയ്ന്റിച് ക്ലാസന്‍.
ബൗളര്‍മാര്‍- ജയദേവ് ഉനദ്കട്, ധവാല്‍ കുല്‍ക്കര്‍ണി, ബെന്‍ ലാഫ്‌ലിന്‍, ദുഷ്മന്ത ചമീര, കൃഷ്ണപ്പ ഗൗതം, അനുരീത് സിങ്, സഹിര്‍ ഖാന്‍ പക്തീന്‍, സുദശന്‍ മിഥുന്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ക്യാപ്റ്റന്‍: വിരാട് കോഹ്‌ലി
കോച്ച്: ഡാനിയല്‍ വെട്ടോറി
ബാറ്റ്‌സ്മാന്‍മാര്‍- വിരാട് കോഹ്‌ലി, ഡിവില്ല്യേഴ്‌സ്, സര്‍ഫ്രാസ് ഖാന്‍, ബ്രണ്ടന്‍ മക്കല്ലം, മനന്‍ വോറ, മന്‍ദീപ് സിങ്.
ഓള്‍റൗണ്ടര്‍മാര്‍- ക്രിസ് വോക്‌സ്, കോളിന്‍ ഗ്രാന്‍ഡ്‌ഹോം, മോയിന്‍ അലി, കൊറി ആന്‍ഡേഴ്‌സന്‍, പവന്‍ നേഗി, വാഷിങ്ടന്‍ സുന്ദര്‍, പവന്‍ ദേശ്പാണ്ഡെ, അനിരുദ്ധ ജോഷി.
വിക്കറ്റ് കീപ്പര്‍മാര്‍- ക്വിന്റന്‍ ഡി കോക്ക്, പാര്‍ഥിവ് പട്ടേല്‍.
ബൗളര്‍മാര്‍- യുസ്‌വേന്ദ്ര ചഹല്‍, ഉമേഷ് യാദവ്, ടിം സൗത്തി, നതാന്‍ കോള്‍ടര്‍ നയ്ല്‍, മുഹമ്മദ് സിറാജ്, നവദീപ് സയ്‌നി, അനികേത് ചൗധരി, കുല്‍വന്ത് ഖജ്‌രോലിയ, മുരുഗന്‍ അശ്വിന്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ക്യാപ്റ്റന്‍: കെയ്ന്‍ വില്ല്യംസന്‍
കോച്ച്: ടോം മൂഡി
ബാറ്റ്‌സ്മാന്‍മാര്‍- അലക്‌സ് ഹെയ്ല്‍സ്, ശിഖര്‍ ധവാന്‍, കെയ്ന്‍ വില്ല്യംസന്‍, മനിഷ് പാണ്ഡെ, റിക്കി ഭുയി, സച്ചിന്‍ ബേബി, തന്മയ് അഗര്‍വാള്‍.
ഓള്‍റൗണ്ടര്‍മാര്‍- ഷാകിബ് അല്‍ ഹസന്‍, കാര്‍ലോസ് ബ്രാത്‌വയ്റ്റ്, യൂസുഫ് പത്താന്‍, ദീപക് ഹൂഡ, മഹമ്മദ് നബി, ക്രിസ് ജോര്‍ദാന്‍, ബിപുല്‍ ശര്‍മ, മെഹദി ഹസന്‍.
വിക്കറ്റ് കീപ്പര്‍മാര്‍- വൃദ്ധിമാന്‍ സാഹ, ശ്രീവത്സ് ഗോസ്വാമി.
ബൗളര്‍മാര്‍- ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍, സിദ്ധാര്‍ത് കൗള്‍, ടി നടരാജന്‍, ബേസില്‍ തമ്പി, ഖലീല്‍ അഹമദ്, സന്ദീപ് ശര്‍മ, ബില്ലി സ്റ്റാന്‍ലേക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."