HOME
DETAILS

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

  
October 07, 2024 | 7:13 AM

Muizzu Meets Modi Assures No Actions Harmful to Indias Security

ന്യൂഡല്‍ഹി: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആദ്യമായി ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശം നടത്തി. ഒക്ടോബര്‍ പത്തുവരെയാണ് മുയിസുവിന്റെ ഇന്ത്യാ സന്ദര്‍ശനം. ഞായറാഴ്ച ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ മുയിസു, രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലാണ് മുയിസുവിന്റെ മോദിയുമായുള്ള കൂടിക്കാഴ്ച. ഭാര്യ സജിദ മുഹമ്മദും മുയിസുവിനൊപ്പമുണ്ട്. 

ആദ്യമായാണ് ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി മുയിസു ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ജൂണില്‍ അദ്ദേഹം ഇന്ത്യയില്‍ എത്തിയിരുന്നു. ഡല്‍ഹിയില്‍ എത്തിയ ഉടനെ അദ്ദേഹം ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.

മാലിദ്വീപ് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ലെന്നും, മാലിദ്വീപിന്റെ സുപ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും, ബഹുമാനങ്ങളിലും താത്പര്യങ്ങളിലുമുള്ള പാരസ്പരബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നും മുയിസു പറഞ്ഞു.

ആദ്യമെല്ലാം നല്ല ബന്ധം പുലര്‍ത്തിയിരുന്ന മാലിദ്വീപ് അടുത്ത കാലത്തായി ഇന്ത്യയുമായി അത്ര സ്വരചേര്‍ച്ചയിലല്ല. 2023ല്‍ 'ഇന്ത്യ ഔട്ട്' കാമ്പയിന്‍ നടത്തി അധികാരത്തില്‍ വന്ന നേതാവാണ് മുഹമ്മദ് മുയിസു. മുയിസുവിന്റെ ചൈനയോടുള്ള അതിരുകവിഞ്ഞ ചായ്‌വ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് മാലിദ്വീപിലെ ഇന്ത്യന്‍ സായുധസേനയെ പുറത്താക്കണം എന്നുവരെ മുയിസു വാദിച്ചിരുന്നു.

അതേസമയം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളാണ് മാലിദ്വീപ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മാലിദ്വീപിലും പരിസരത്തുമായി തമ്പടിച്ചിരിക്കുന്ന എല്ലാ സൈന്യങ്ങളെക്കൊണ്ടും ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെന്നും, ഇന്ത്യയടക്കം ഒരു രാജ്യത്തേയും പ്രത്യേകമായി ഉദ്ദേശിച്ചായിരുന്നില്ല തന്റെ നിലപാടെന്നും കഴിഞ്ഞ മാസം യു.എന്നില്‍ മുയിസു വ്യക്തമാക്കിയിരുന്നു.

Muizzu has met with Prime Minister Modi and assured that no actions detrimental to India's security will be taken. The discussion focused on strengthening ties and addressing mutual concerns. This meeting comes amid ongoing efforts to enhance diplomatic relations and ensure regional stability. Further details from the meeting will be shared as they become available.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  14 days ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  14 days ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  14 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  14 days ago
No Image

ഗോളടിക്കാതെ തലപ്പത്ത്; ലോക ഫുട്ബോൾ വീണ്ടും കീഴടക്കി മെസി

Football
  •  14 days ago
No Image

ഇന്ത്യയിലിനി വാട്ട്‌സ്ആപ്പും ടെലിഗ്രാമും ഉപയോഗിക്കാൻ ആക്ടീവായ സിം നിർബന്ധം; പുതിയ നിയമം പ്രവാസികൾക്ക് തിരിച്ചടിയാകുമോ?

uae
  •  14 days ago
No Image

ഒഴുക്കിൽപ്പെട്ട ഒമ്പത് വയസുകാരനെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു

Kerala
  •  14 days ago
No Image

ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് കുറിപ്പ്; ബിഎൽഒ ആത്മഹത്യ ചെയ്തു

National
  •  14 days ago
No Image

'ഇരയുടെ ഐഡന്റിറ്റി ആദ്യം വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ'; സ്വന്തം നേതാവിനെതിരെ പരാതി നൽകാൻ വെല്ലുവിളിച്ച് സന്ദീപ് വാര്യർ

Kerala
  •  14 days ago
No Image

റാഞ്ചിയിലെ രാജാവ്, ലോകത്തിൽ രണ്ടാമൻ; ചരിത്രമെഴുതി കിങ് കോഹ്‌ലി

Cricket
  •  14 days ago