HOME
DETAILS
MAL
കലാപമുണ്ടാക്കുന്നത് പൊലിസ്
backup
April 07 2018 | 02:04 AM
മലപ്പുറം: വീട്ടിനകത്തിരിക്കുന്ന സ്ത്രീകളേയും കുട്ടികളേയുമടക്കം ക്രൂരമായി തല്ലിച്ചതച്ച പൊലിസാണ് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് മുസ്ലിം യൂത്ത്ലീഗ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. പൊലിസിനെ കയറൂരിവിട്ട സര്‍ക്കാര്‍ ഇതിനു മറുപടി പറയേണ്ടിവരുമെന്നും സമരക്കാര്‍ കലാപകാരികളാണെന്ന മന്ത്രി സുധാകരന്റെ പ്രസ്താവന ജില്ലക്കാരെ വര്‍ഗീയവാദികള്‍ എന്നാക്ഷേപിച്ച കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയുടെ തുടര്‍ച്ചയാണ്. ആവശ്യത്തിന് സ്ഥലം നിലവിലെ പാതയോരത്ത്തന്നെ നിലനില്‍ക്കെ സാധാരണക്കാരന്റെ വീടും പറമ്പും പിടിച്ചെടുത്ത് തന്നെ വികസനം വേണം എന്ന ധാര്‍ഷ്ട്യത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില് ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുമെന്നും യൂത്ത്ലീഗ് മുന്നറിയിപ്പ് നല്കി. അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."