അലൈന്‍മെന്റ് പിളര്‍ത്തിയത് റിഫ്‌നയുടെയും കുടുംബത്തിന്റെയും നെഞ്ചകം
തിരൂരങ്ങാടി: 'ഉപ്പ ചോരനീരാക്കി അധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ ഒരു ദിവസമെങ്കിലും താമസിക്കാന്‍ ഞങ്ങള്‍ക്ക് വിധിയില്ലല്ലോ' നെഞ്ചത്തലച്ച് കരഞ്ഞ റിഫ്‌ന റിസ്മിയയുടെ വാക്കുകള്‍ ഏവരുടെയും നെഞ്ചകം പൊള്ളിച്ചു. വലിയപറമ്പ് ചോളക്കകത്ത് അറഫാത്തിന്റെ മകളാണ് പത്തുവയസുകാരിയായ റിഫ്‌ന. ജിസാനില്‍ ജോലിചെയ്യുന്ന അറഫാത്തിന്റെയും കുടുംബത്തിന്റെയും ജീവിതസ്വപ്നമായിരുന്നു സ്വന്തമായ വീട്. വര്‍ഷങ്ങളുടെ അധ്വാനത്തിന്റെ ഫലമായി പതിനഞ്ചു സെന്റ് ഭൂമിയില്‍ ആറുമാസം മുന്‍പാണ് ഇരുനില വീടിന്റെ പ്രവൃത്തി ആരംഭിച്ചത്. പകുതിയിലേറെയും പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
നേരത്തെയുണ്ടായിരുന്ന രണ്ട് അലൈന്‍മെന്റുകളിലും യാസര്‍ അറഫാത്തിന്റെ 39 7സി സര്‍വേ നമ്പറിലുള്ള ഭൂമി ഉള്‍പ്പെട്ടിരുന്നില്ല. ഈ ധൈര്യത്തിലാണ് ഇവിടെത്തന്നെ വീടുനിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ കടങ്ങള്‍പോലും കൊടുത്തുതീരാത്ത യാസറിന് ഇനി മറ്റൊരു ഭൂമിയും വീടും സ്വന്തമാക്കാനുള്ള ശേഷിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കടം വാങ്ങിയിട്ടായാലും ബാക്കിയുള്ള പണികൂടി പൂര്‍ത്തിയാക്കി വീട്ടിലേക്ക് കയറിയിരിക്കാനുള്ള ഒരുക്കത്തിനിടെയാണ് ഇടിത്തീപോലെ അലൈന്‍മെന്റ് ഈ ഭൂമിയിലൂടെ കടന്നു പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."