HOME
DETAILS

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

  
November 28 2024 | 08:11 AM

food-poisoning-hospitalizes-kochi-students

എറണാകുളം: വിനോദയാത്രയ്ക്കിടെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. വിദ്യാര്‍ഥികളെ എറണാകുളം കളമശ്ശേരിയിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നും എറണാകുളത്തേക്ക് വിനോദയാത്രയ്ക്ക് വന്ന കുട്ടികളും അനുഗമിച്ച കെയര്‍ടേക്കര്‍മാര്‍ക്കുമാണ് വിഷബാധ ഏറ്റത്. 

സംഭവത്തില്‍ കൊച്ചി പൊലിസ് കേസെടുത്തു. ടൂറിസ്റ്റ് ബോട്ടുടമയ്ക്കും കുട്ടികള്‍ക്കും ഭക്ഷണം എത്തിച്ച് നല്‍കിയ കാറ്ററിങ് സ്ഥാപന ഉടമയ്ക്കെതിരെയുമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് എടത്തിരിക്കുന്നത്. ബിഎന്‍സ് 371 വകുപ്പ് പ്രകാരവും ഭക്ഷ്യ സുരക്ഷാവകുപ്പ് പ്രകാരവുമാണ് കേസ്.

ഇന്നലെ രാത്രി പത്തരയോടയാണ് സംഭവം. 104 പേരടങ്ങിയ സംഘത്തിലെ 75 പേരാണ് ചികിത്സ തേടിയത്. ഇവരെ പ്രത്യേകം സജ്ജീകരിച്ച വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് മെഡിക്കല്‍ കോളേജില്‍ ബന്ധപ്പെട്ട ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, അടിയന്തര ചികിത്സാ നടപടികള്‍ സ്വീകരിക്കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഗണേശ് മോഹന് നിര്‍ദേശം നല്‍കി.

ചികിത്സയില്‍ കഴിയുന്നവരുടെ നില തൃപ്തികരമാണെന്ന് സൂപ്രണ്ട് ഡോ. ഗണേശ് മോഹന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രൗഢം ജാമിഅ വാര്‍ഷിക, സനദ്ദാന സമ്മേളനം സമാപിച്ചു

organization
  •  10 days ago
No Image

പഞ്ചാബിനെ വീഴത്തി ബ്ലാസ്റ്റേഴ്സ്

Football
  •  10 days ago
No Image

പിവി അൻവർ എംഎൽഎ അറസ്റ്റിൽ

Kerala
  •  10 days ago
No Image

പ്രവർത്തനത്തിലെ തകരാറിനാൽ ചിമ്മിനിയിൽ നിന്ന് കനത്ത പുക; ഫുജൈറയിലെ സിമൻ്റ് കമ്പനി താൽക്കാലികമായി അടച്ചു

uae
  •  10 days ago
No Image

ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശീയ ഉന്‍മൂലനം: ഡോ.അബ്ദുറസാഖ് അബൂജസര്‍

Kerala
  •  10 days ago
No Image

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസ്; പിവി അൻവറിനെതിരെ അറസ്റ്റ് നീക്കം

Kerala
  •  10 days ago
No Image

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; ദോഹയിൽ നിന്നെത്തിയ മലയാളി യാത്രക്കാരനെതിരെ കേസെടുത്തു

qatar
  •  10 days ago
No Image

തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട

Kerala
  •  10 days ago
No Image

മെൽബൺ - അബൂദബി എത്തിഹാദ് എയർവേസ് വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു; ആളപായമില്ല

uae
  •  10 days ago
No Image

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

latest
  •  10 days ago