ദേശീയപാത സര്‍വേ; അരീത്തോട്ടും വലിയപറമ്പിലും സംഘര്‍ഷം
തിരൂരങ്ങാടി: എ.ആര്‍ നഗര്‍ അരീത്തോട്ട് ക്രിമിനലുകളെ വെല്ലുംവിധം പൊലിസിന്റെ നരനായാട്ട്. പൊലിസിനെതിരേ വന്ന കല്ലേറിനെ അതെ രീതിയില്‍ തിരിച്ചടിച്ച് മുന്നേറിയ പൊലിസ് സേന പിന്നീട് കണ്ണില്‍കണ്ടതെല്ലാം നശിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. വഴിയാത്രക്കാരെയടക്കം പിടിച്ചു കൊണ്ടുപോയി. പിടികൂടിയ പലര്‍ക്കും പൊലിസുകാരില്‍നിന്നു മര്‍ദനമേറ്റു. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയിട്ടും സ്ഥലത്ത് നിലയുറപ്പിച്ച പൊലിസ് പരിസരത്തെ വീടുകള്‍, കടകള്‍, വാഹനങ്ങള്‍ എന്നിവക്കുനേരെ കല്ലേറ് നടത്തി. കല്ലേറില്‍ നിരവധി വീടുകളുടെ ഓട്, ജനല്‍ ചില്ലുകള്‍ തുടങ്ങിയവ തകര്‍ന്നു. ജുമുഅക്ക് അടക്കം പരിസരത്ത് വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നിരവധി ആളുകളുടെ വാഹനങ്ങള്‍ പൊലിസ് തകര്‍ത്തു. ഇരുചക്രവാഹനങ്ങള്‍ മറിച്ചിടുകയും, ഹെഡ്‌ലൈറ്റ്, വൈസര്‍, സൈഡ് മിറര്‍ തുടങ്ങിയവ അടിച്ചുപൊട്ടിക്കുകയും ചെയ്തു. കടകളുടെ ബോര്‍ഡുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവയും പൊലിസ് നശിപ്പിച്ചു.
13 പൊലിസുകാര്‍ക്ക് പരുക്ക്
തിരൂരങ്ങാടി: ദേശീയപാത വലിയപറമ്പില്‍ പ്രതിഷേധക്കാരും പൊലിസും നടത്തിയ കല്ലേറില്‍ 13 പൊലിസുകാര്‍ക്ക് പരുക്കേറ്റു.
തിരൂരങ്ങാടി സി.ഐ സുനില്‍ കുമാര്‍, കെ.പി സൈലേഷ്, എം. ഹരിലക്ഷ്മണന്‍, കെ.വി മുനീര്‍, കെ.പി അഭിലാഷ്, കെ.ആര്‍ അരുണ്‍, സി.പി മുഹമ്മദ് കബീര്‍, ടി. സിദ്ദീഖ്, എം.പി ശ്രീനാഥ്, എം.പി അബ്ദുസലാം തുടങ്ങിയ പതിമൂന്ന് പൊലിസുകാര്‍ക്കാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."