വിവാദങ്ങള്‍ക്ക് വിട; ജില്ലയിലെ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കും
മൂവാറ്റുപുഴ: എറണാകുളം ജില്ലയിലെ മാസങ്ങളായി ഒഴിഞ്ഞ് കിടക്കുന്ന എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ തസ്തികയില്‍ പുതിയ ഡെപ്യൂട്ടി കലക്ടര്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. ജില്ലയിലെ എല്‍.ആര്‍.ഡെപ്യൂട്ടി കലക്ടറെ നിയമിക്കാത്തതിനാല്‍ ഭൂമി പരിവര്‍ത്തനമടക്കമുള്ള അപേക്ഷകള്‍ കെട്ടികിടക്കുന്നത് ചൂണ്ടി കാണിച്ച് എല്‍ദോ എബ്രഹാം എം.എല്‍.എ കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് മന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ എല്‍.ആര്‍.ഡെപ്യൂട്ടി കലക്ടറെ സര്‍ക്കാര്‍ നിയമിച്ച് ഉത്തരവായത്.
എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ക്ക് എല്‍.ആര്‍. ഡെപ്യൂട്ടി കലക്ടറുടെ അധിക ചുമതല നല്‍കിയിട്ടുണ്ടങ്കിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ വിവിധ പദ്ധതികള്‍ക്ക് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ കാരണം എല്‍.ആര്‍. വകുപ്പില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. ഇത് മൂലം ഭൂമി പരിവര്‍ത്തനത്തിനായി നല്‍കിയ അപേക്ഷകള്‍ കെട്ടികിടക്കുകയാണ്. മാത്രവുമല്ല ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ ലിസ്റ്റ് അംഗീകരിക്കാന്‍ കഴിയാത്തത് ആയിരകണക്കിനാളുകള്‍ക്ക് ദുരിതമായിരിക്കുകയാണ്.
എല്‍.ആര്‍.ഡെപ്യൂട്ടി കലക്ടര്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കുന്നതോടെ ജില്ലയിലെ ഭൂമി പരിവര്‍ത്തനമടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."