HOME
DETAILS
MAL
തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ ഉയര്‍ത്തി
backup
June 04 2016 | 00:06 AM
ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയുടെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തിയതായി ജില്ലാ കലക്ടര്‍ ആര്. ഗിരിജ പറഞ്ഞു. തോട്ടപ്പള്ളി സ്പില്‍വേ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു കലക്ടര്‍.
സ്പില്‍വേയുടെ 40 ഷട്ടറുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു. വെള്ളപ്പൊക്കമുണ്ടായാല്‍ കടലിലേക്ക് വെള്ളം ഒഴുക്കിവിടാനായി മണ്ണു നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ഇറിഗേഷന്‍ മെക്കാനിക്കല്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എസ്. ഗണേഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ നികേഷ്, മേജര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
പൊതുമരാമത്തു മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ കളിഞ്ഞ ദിവസം കളക്ട്രേറ്റില്‍ കൂടിയ മഴക്കാലമുന്നൊരുക്ക അവലോകനയോഗത്തില്‍ സ്പില്‍വേയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മന്ത്രി കളക്ടറോട് നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."