HOME
DETAILS
MAL
'ബ്യൂറോക്രാറ്റുകള്‍ സ്വന്തം താല്പര്യം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നു'
backup
April 07 2018 | 18:04 PM
കൊല്ലം: സ്വന്തം താല്പര്യങ്ങള് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്ന ബ്യൂറോക്രാറ്റുകളാണ് കേന്ദ്രത്തിലും കേരളത്തിലും ഭരണകൂടത്തെ വഴിതെറ്റിക്കുന്നതെന്ന് ബി.എം.എസ് ദേശീയ പ്രസിഡന്റ് സജി നാരായണന്. ബി.എം.എസ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പരിഷ്കാരങ്ങള്‍ ഇത്തരത്തിലാണ് നടപ്പാക്കുന്നതെങ്കില്‍ 200 വര്‍ഷം പിന്നിട്ടാലും തൊഴിലാളിസമൂഹത്തിന്റെ ജീവിതനിലവാരത്തില്‍ യാതൊരു മാറ്റവും ഉണ്ടാകില്ല. മുതലാളിത്ത വിചാരസംഹിതയുടെ നടപ്പാക്കലിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.കെ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന്, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി രാജേന്ദ്രന്, യു.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി എ.എ അസീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."