HOME
DETAILS
MAL
സ്പോണ്‍സറെ വെട്ടിച്ചു ജോലി; പിടിയിലായ മലയാളിവനിത നാട്ടിലേക്ക് മടങ്ങി
backup
April 07 2018 | 20:04 PM
ദമാം: സ്പോണ്‍സറുടെ വീട്ടില്‍ നിന്നും മാറി മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്തതിന് ജയിലിലായ മലയാളി വീട്ടുജോലിക്കാരി ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് സഊദിയിലെത്തിയ എറണാകുളം സ്വദേശിനിയായ മെര്ലിന് ജോണ്‍ ബ്രിട്ടോയാണ് ഒടുവില്‍ ജയില്‍ വാസത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചത്. സഊദി സ്വദേശിയുടെ ഈവീട്ടില് ജോലിക്കെത്തിയ ഇവര്‍ ജോലിസാഹചര്യങ്ങള്‍ മോശമായതിനാല്‍ ഇവിടെ നിന്ന് മാറി മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെ വാഹന യാത്രക്കിടെ പൊലിസ് നടത്തിയ പരിശോധനയില്‍ താമസരേഖ ഇല്ലാത്തതിന് പിടികൂടുകയും അനധികൃതമായി ജോലി ചെയ്തതിനും ഒളിച്ചോടിയതിനും കോടതി എട്ടുമാസത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."