സഊദിയില്‍ വിദേശികളുടെ തൊഴിലവസരം വര്‍ധിക്കുമെന്ന് കിരീടാവകാശി
ജിദ്ദ: സഊദിയില്‍ വിദേശികളുടെ തൊഴിലവസരം വര്‍ധിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. രാജ്യം പുരോഗതിയുടെ പാതയിലാണ് അതിനാല്‍ സ്വദേശികളെ പോലെ തന്നെ വിദേശികള്‍ക്കും നിരവധി തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നതെന്ന് സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.
അമേരിക്കന്‍ സന്ദര്‍ശത്തിനിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ രാജകുമാരന്‍ തൊഴിലവസരത്തെക്കുറിച്ച് വ്യക്തമാക്കിയത്. രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ തന്നെ വിദേശികളുടെ എണ്ണവും വര്‍ധിക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി ധാരാളം തൊഴിലവസരങ്ങാണ് കാത്തിരിക്കുന്നത്.
30 വര്‍ഷംകൊണ്ട് ഉണ്ടായ മാറ്റങ്ങളെക്കാള്‍ കൂടുതലായ മാറ്റങ്ങളാണ് കഴിഞ്ഞ മൂന്ന് വര്‍ഷംകൊണ്ട് രാജ്യത്ത് പ്രകടമായത്. ഇപ്പോള്‍ പത്തുദശ ലക്ഷം വിദേശികളാണ് സഊദിയിലുള്ളത് ഇത് കുറയാന്‍ പോകുന്നില്ല. രാജ്യം പുരോഗതിയുടെ പാതയിലാണ്. അതിനാല്‍ ധാരാളം മനുഷ്യ വിഭവശേഷി ആവശ്യമാണെന്നും സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. രാജ്യം സാമ്പത്തികമായും വലിയ പുരോഗതിനേടി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പൊതു നിക്ഷേപ ഫണ്ട് 160 ബില്യന്‍ ഡോളറില്‍ നിന്ന് 300 ബില്യന്‍ ഡോളാറായി ഉയര്‍ന്നു. 2020 ല്‍ ഇത് 600 മുതല്‍ 700 ബില്യന്‍ വരെയായി ഉയരുമെന്നും കിരീടാവകാശി പറഞ്ഞു.
അതേസമയം ഫലസ്തീന്‍ വിഷയത്തില്‍ സമാധാനം പുലരുന്നതിന് മുമ്പ് ഇസ്രാഈലുമായി സഊദിക്ക് നയതന്ത്ര ബന്ധം സാധ്യമല്ലെന്നും കിരീടവകാശി വ്യക്തമാക്കി. സാധ്യമായ മുഴുവന്‍ പിന്തുണയും സഊദിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് തന്നെ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിനോട് വ്യക്തമാക്കിയതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."