ബ്രിട്ടനുമായി ചര്‍ച്ച ആവശ്യപ്പെട്ട് റഷ്യ
ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് ഇരട്ടച്ചാരന് സെര്‍ജി സ്ക്രിപാലിനെതിരായ വധശ്രമ സംഭവത്തില്‍ ബ്രിട്ടനുമായി കൂടിക്കാഴ്ചയ്ക്ക് ആവശ്യമുയര്‍ത്തി റഷ്യ. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ച നടത്താനാണ് ലണ്ടനിലെ റഷ്യന്‍ എംബസി ആവശ്യമുന്നയിച്ചത്.
എന്നാല്‍, ബ്രിട്ടന് ആവശ്യം നിരസിച്ചതായാണ് അറിയുന്നത്. റഷ്യയുടെ പ്രതികരണം തൃപ്തികരമല്ലെന്നു കാണിച്ചാണിത്. സംഭവം നടന്നു മൂന്ന് ആഴ്ചയ്ക്കു ശേഷമാണ് ആരോഗ്യകരമായ ചര്‍ച്ചയും ആവശ്യപ്പെട്ട് റഷ്യ രംഗത്തെത്തിയിരിക്കുന്നതെന്നും ബ്രിട്ടീഷ് അധികൃതര്‍ പ്രതികരിച്ചു. എന്നാല്‍, സംഭവത്തിലെ അന്വേഷണത്തെ കുറിച്ചു ചര്‍ച്ച ചെയ്യല്‍ അത്യാവശ്യഘട്ടത്തിലെത്തിയിരിക്കുകയാണെന്ന് റഷ്യന്‍ എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, സെര്‍ജി സ്ക്രിപാലിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. അധികം വൈകാതെ ആശുപത്രി വിടാനാകുമെന്നാണു കരുതപ്പെടുന്നത്. സെര്ജിക്കൊപ്പം രാസപ്രയോഗം നേരിട്ട മകള്‍ യൂലിയ നേരത്തെ തന്നെ ആരോഗ്യനില തിരിച്ചുപിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."