ബ്രാവോ ചെന്നൈ
മുംബൈ: രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന് ആദ്യ മത്സരത്തില്‍ തന്നെ വിജയം. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ നാടകീയ പോരാട്ടത്തില്‍ ഒറ്റ വിക്കറ്റിനാണ് ചെന്നൈ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. മറുപടി പറയാന്‍ ഇറങ്ങിയ ചെന്നൈ ഒരു ഘട്ടത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ അവിടെ നിന്ന് ചെന്നൈ നിരയെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഡ്വെയ്ന്‍ ബ്രാവോ വിജയത്തിനിടുത്തെത്തിച്ചു. 30 പന്തില്‍ ഏഴ് സിക്സും മൂന്ന് ഫോറും സഹിതം 68 വാരിയാണ് ബ്രാവോ നിറഞ്ഞാടിയത്. അവസാന നിമിഷം കേദാര്‍ ജാദവ് ചെന്നൈ വിജയം ഉറപ്പാക്കി. 19.5 ഓവറില്‍ 169 റണ്‍സെടുത്താണ് ചെന്നൈ വിജയിച്ചത്.
ടോസ് നേടി ചെന്നൈ നായകന് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇഷാന് കിഷന് (29 പന്തില്‍ 40), സൂര്യകുമാര്‍ യാദവ് (29 പന്തില്‍ 43) എന്നിവര്‍ മികച്ച ബാറ്റിങുമായി മുംബൈയെ നയിച്ചു. പിന്നീട് ഹര്‍ദിക്- ക്രുണാല്‍ പാണ്ഡ്യ സഹോദരന്മാര് പുറത്താകാതെ നിന്ന് ടീം സ്കോര്‍ 160 കടത്തുകയായിരുന്നു. ഹര്‍ദിക് 20 പന്തില്‍ 22ഉം ക്രുണാല്‍ 22 പന്തില്‍ 41ഉം റണ്‍സ് വാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."