HOME
DETAILS
MAL
ഇനിയൊരിക്കല്‍ ഇതു വഴി
backup
April 07 2018 | 21:04 PM
ആ പെണ്‍കുട്ടിയുടെ കൈയിലെ പിച്ചപ്പാത്രം അയാളുടെ നേരെ നീണ്ടുവന്നു. അയാള്‍ കീശ തപ്പി. അവിടെ ആകെ ശേഷിച്ചത് അഞ്ചു രൂപ. അതു നല്‍കാതെ കടന്നുപോകാന്‍ ശ്രമിച്ചപ്പോഴാണു പൂര്‍വികരിലാരോ കാതില്‍ മന്ത്രിച്ചത്.
ഒന്നും പിന്നേയ്ക്കു മാറ്റിവയ്ക്കരുത്. ഇനിയൊരിക്കല്‍ ഒരുപക്ഷെ ഇതുവഴി നിങ്ങള്‍ വീണ്ടും കടന്നുപോയില്ലെങ്കിലോ? അങ്ങനെയെവിടെയോ വായിച്ചതായും തോന്നി. ഒരുപക്ഷെ ഇതുവഴി, ഇനിയൊരിക്കല്‍..
അതൊരു പൊള്ളുന്ന സത്യമാണെന്നയാള്ക്കു തോന്നി. അത്തരം എത്ര കനല്സമാന സത്യങ്ങളെയാണു നാം നിത്യവും ജീവിത്തില്‍ അവഗണിച്ച കടന്നുപോകുന്നത്? അയാള്‍ ആ അഞ്ചുരൂപ പിച്ചപ്പാത്രത്തില്‍ നിക്ഷേപിച്ചു തിരിഞ്ഞപ്പോള്‍ നാട്ടിലേയ്ക്കുള്ള ബസ്, സ്റ്റാന്ഡ്ല് വന്നുനില്ക്കുന്നു.
ക്ലീനര്‍ അയാളെ ഓര്‍മപ്പെടുത്തി- ഇതീ റൂട്ടില്‍ ഒടുവിലത്തെ ബസാണ് സര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."