പരാതിക്കെട്ടഴിച്ച് ജനം; കേട്ട ഭാവമില്ലാതെ പൊലിസ്
കരുനാഗപ്പള്ളി: പൊലിസും ജനങ്ങളും തമ്മിലുള്ള സമീപനം നന്നാകണമെന്ന് ഉന്നത തലങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ നിരവധി തവണ ഉണ്ടായിട്ടുണ്ടെങ്കിലും ആ തീരുമാനങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുകയാണ് കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പല വിധ വിഷയങ്ങളുമായി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുവന്‍ എത്തുന്ന പരാതിക്കാര്‍ക്ക് നീതികിട്ടാതെ നിരശായേടെ മടങ്ങേണ്ടിവരുന്ന നിരവധി സംഭവങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. പരാതിക്കാരനെ പ്രതിയാക്കിയും പ്രതികളെ സംരക്ഷിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് ചില ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും.
ഉന്നതരുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടി ചില അഴിമതിക്കാരായ പൊലിസ് ഉദ്യോഗസ്ഥരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ക്കെതിരായ നടപടികളാണ് ഇവിടെ നടക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിന് മുന്‍പ്് കുലശേഖരപുരം പുന്നാകുളത്ത് അയല്‍വാസികള്‍ തമ്മില്‍ നടന്ന വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് യുവതിയ്ക്ക് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതും ഒരാഴ്ച്ചയോളം ചികില്‍സയില്‍ കഴിഞ്ഞ യുവതി തന്നെ മര്‍ദ്ദിച്ച യുവാവിന് എതിരെ കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഇതിനെ കുറിച്ച് അന്വേഷിക്കുവന്‍ പൊലിസ് തയാറായില്ലെന്ന് യുവതിയും ബന്ധുക്കളും പരാതിപ്പെടുന്നു.
സ്റ്റേഷനില്‍ എത്തുന്നവരുടെ മേല്‍ കുതിര കയറുന്ന പൊലിസ് നടപടിയ്ക്ക് എതിരേ വ്യാപക പരാതി ഉയരുകയാണ്.
ജനമൈത്രി പൊലിസ് എന്ന് അവകാശപ്പെടുന്ന കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷന്‍ ജനദ്രോഹ പൊലിസായി മാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."