HOME
DETAILS
MAL
സാംസങ് ഫോണുകളുടെ വിലകുറച്ചു
backup
April 08 2018 | 04:04 AM
മൊബൈല്‍ ഫോണുകളുടെ വിലകുറച്ച് വിപണി കീഴടക്കാനുള്ള ശ്രമത്തിലാണ് ലോകോത്തര ഇലക്ട്രോണിക് കമ്പനിയായ സാംസങ്. സാംസങ് ഗാലക്‌സി എസ് 9, എസ് 9 പ്ലസ് മൊബൈല്‍ ഫോണുകളുടെ വരവോടെ എസ് 8, എസ് 8 പ്ലസ് ഫോണുകളുടെ വിലയിലാണ് കമ്പനി ഇളവുവരുത്തിയിരുക്കുന്നത്.
എസ് 8, 8 പ്ലസ് മൊബൈല്‍ ഫോണുകളുടെ 57900, 64900 എന്നീ വിലകളില്‍നിന്ന് യഥാക്രമം 49990, 53990 ആയാണ് കുറച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ മൊബൈലുകള്‍ വിപണിയിലിറക്കിയത്. കമ്പനിയുടെ ഓണ്‍ലൈന്‍ വെബ്‌സൈറ്റിലും സാംസങ് ഓഫ്‌ലൈന്‍ റീട്ടെയില്‍ ചാനലുകളിലും ഈ വിലക്കുറവില്‍ ഇപ്പോള്‍ ഫോണ്‍ ലഭ്യമാണ്.
ഗാല്കസി എസ് 8ന് 5.8 ഇഞ്ച് എച്ച്. ഡി ഡിസ്‌പ്ലേയാണുള്ളത്. ഗാലക്‌സി എസ്8 പ്ലസിന് 6.2 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്.
സാംസങ് ഗാലക്‌സി എസ് 9 പ്ലസിന് 64900 രൂപയും എസ് 9 ന് 57900 രൂപയുമാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."