ഹിറ്റാച്ചി ഹോണ്‍ മുഴക്കി ഗണപതി വിരണ്ടോടി
പാലാ : ഹിറ്റാച്ചി ഹോണ്‍ മുഴക്കിയതോടെ ആന വിരണ്ടോടി. ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വക കുളക്കാടന്‍ ഗണപതിയെന്ന ആനയാണ് ഇന്നലെ രാവിലെ 8.30 ഓടെ വിരണ്ടോടിയത്.
ഇതോടെ ജനം പരിഭ്രാന്തിയിലായത് രണ്ടു മണിക്കൂര്‍. ചൂണ്ടച്ചേരിയിലാണ് സംഭവം. പാലാ പോലീസ് സമയോചിതമായി ഇടപെട്ടതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി.ഭരണങ്ങാനത്ത് നിന്നും ചൂണ്ടച്ചേരിയിലേക്ക് കൊണ്ടുപോകും വഴിയാണ് ആന വിരണ്ടത്. രണ്ട് കിലോമീറ്ററോളം റോഡിലൂടെ ഓടിയ ആനയെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ പാപ്പാന്‍മാര്‍ തളച്ചു.
ഇതിനിടയില്‍ വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി. ആനയുടെ വരവ് അറിയിച്ചുകൊണ്ട് പാലാ എസ്.ഐ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി, എതിരെ വന്ന വാഹനങ്ങള്‍ തിരിച്ചുവിട്ടു. ആളുകളെ റോഡില്‍നിന്നും മാറ്റി നിര്‍ത്തി. ഇതോടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. റോഡിലൂടെ തന്നെ ഓടിയ ആന നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."