HOME
DETAILS
MAL
ശുഹൈബ് വധം: പ്രതികള്‍ക്കു ജാമ്യമില്ല
backup
April 08 2018 | 05:04 AM
തലശ്ശേരി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലുപ്രതികള്‍ നല്കിയ ജാമ്യഹരജി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ആയുധങ്ങള്‍ തിരിച്ചറിയാനുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണു ജഡ്ജി ആര്. രഘു ജാമ്യഹരജി തള്ളിയത്. സി.പി.എം പ്രവര്‍ത്തകരായ സഞ്ജയ്, കെ. രജത്ത്, കെ.വി സംഗീത്, അന്‍വര്‍ സാദത്ത് എന്നിവരുടെ ജാമ്യഹരജിയാണു കോടതി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."