HOME
DETAILS

കീഴാറ്റൂരിനു പുറമേ ചിത്രലേഖയും: തലവേദന ഒഴിയാതെ സി.പി.എം

  
backup
April 08, 2018 | 5:19 AM

%e0%b4%95%e0%b5%80%e0%b4%b4%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%82%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%ae%e0%b5%87-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0



സ്വന്തം ലേഖകന്‍


കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപാസ് വിഷയത്തില്‍ സി.പി.എമ്മിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളുടെയും ആരോപണങ്ങളുടെയും പുകയടങ്ങുന്നതിനു മുമ്പേ ചിത്രലേഖ വിഷയത്തിലും സി.പി.എമ്മിനെതിരേ പ്രതിപക്ഷവും ബി.ജെ.പിയും ഒന്നിക്കുന്നു. ജില്ലയില്‍ ഏറ്റവും ശക്തമായ ഇടതുപക്ഷ അടിത്തറയുള്ള പയ്യന്നൂര്‍ മേഖലയില്‍ സി.പി.എമ്മിനെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തി ശ്രദ്ധേയയായ ചിത്രലേഖയ്ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂമി അനുവദിച്ചത് റദ്ദാക്കിയതോടെയാണ് വിഷയം വീണ്ടും വിവാദമാകുന്നത്.
കീഴാറ്റൂര്‍ ബൈപാസിന്റെ കാര്യത്തില്‍ നിര്‍ദിഷ്ട അലൈന്‍മെന്റ് മാറ്റണമെന്ന് സ്വന്തം ഘടകകക്ഷികള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടതോടെ സി.പി.എമ്മിന് നിലപാട് മയപ്പെടുത്തേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രലേഖയ്ക്ക് ഭൂമി നിഷേധിച്ച വിഷയത്തിലും സി.പി.എമ്മിനെതിരേ വ്യാപക വിമര്‍ശനം ഉയരുന്നത്. കഴിഞ്ഞദിവസം മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചിത്രലേഖയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു.
കെ. സുധാകരന്‍, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, ലതികാ സുഭാഷ് തുടങ്ങിയ നേതാക്കള്‍ ചിത്രലേഖയുടെ വീട്ടിലെത്തിയതിനു പുറമേ ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ തുടങ്ങിയവരും ചിത്രലേഖയെ സന്ദര്‍ശിക്കുന്നുണ്ട്. വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള തയാറെടുപ്പിലാണ് യു.ഡി.എഫ് നേതൃത്വം. പ്രതിഷേധം ശക്തമാകുന്നതോടെ സര്‍ക്കാരിന് സ്ഥലം തിരിച്ചുനല്‍കേണ്ട അവസ്ഥയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. എന്നാല്‍ കീഴാറ്റൂര്‍ സമരം വയല്‍ക്കിളികളില്‍ നിന്ന് ഏറ്റെടുത്തതുപോലെ ചിത്രലേഖ വിഷയത്തിലും സജീവ ഇടപെടലിന് ബി.ജെ.പി അരങ്ങൊരുക്കാനുള്ള തയാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി ചിത്രലേഖയ്ക്ക് ആവശ്യമെങ്കില്‍ മറ്റൊരിടത്ത് സ്ഥലവും വീടും നല്‍കുമെന്ന് വ്യക്തമാക്കി സേവാഭാരതി രംഗത്തെത്തിയത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചിത്രലേഖയ്ക്ക് ഭൂമി അനുവദിക്കുന്നതിനു മുന്നോടിയായി ഇറക്കിയ ഉത്തരവില്‍ പയ്യന്നൂര്‍ എടാട്ടെ ഭൂമിയുടെ കാര്യം സര്‍ക്കാര്‍ വിശദമായി പരിശോധിച്ചതായി വ്യക്തമാക്കുന്നുണ്ട്. അതിനു ശേഷമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാട്ടാമ്പള്ളിയില്‍ ചിത്രലേഖയ്ക്ക് പുതിയ സ്ഥലം അനുവദിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് യു.ഡി.എഫ് നേതൃത്വം ആരോപിക്കുന്നത്. ദലിത് സമൂഹത്തോടുള്ള ഇടതുപക്ഷ നിലപാടിന്റെ തെളിവായി ചിത്രലേഖ വിഷയം ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാര്‍ നിയമപരമായി മാത്രമേ നടപടിയെടുത്തിട്ടുള്ളുവെന്നുള്ള ദുര്‍ബലമായ മറുപടിയുമായാണ് സി.പി.എം പ്രതിരോധിക്കാനൊരുങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രസവം പണ്ട് 'കൂള്‍' ആയിരുന്നു; അഖില്‍ മാരാരുടെ പ്രസ്താവനക്കെതിരെ ഡോക്ടറുടെ പരാതി

Kerala
  •  a few seconds ago
No Image

ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തം; എങ്ങുമെത്താത്ത അന്വേഷണങ്ങളും ശുപാർശകളും

Kerala
  •  11 minutes ago
No Image

'ഗുണ്ടായിസമാണെങ്കിൽ നടപടിയുണ്ടാകു'മെന്ന് താക്കീത്; ശ്രീലേഖയ്ക്കെതിരേ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ

Kerala
  •  14 minutes ago
No Image

മഞ്ചേശ്വരം മണ്ഡലം അവലോകന യോഗം; ബി.ജെ.പി ജില്ലാ അധ്യക്ഷയ്‌ക്കെതിരേ കടുത്ത വിമർശനം; വോട്ട് ചേർക്കുന്നതിൽ ജാ​ഗ്രത കുറവുണ്ടായി 

Kerala
  •  18 minutes ago
No Image

ഭരണഘടനാ ധാർമികത ചൂണ്ടിക്കാട്ടി മതപരമായ കാര്യങ്ങളിൽ ഇടപെടാനാകുമോ? ശബരിമല കേസിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും

National
  •  23 minutes ago
No Image

ഈമാസം മാത്രം 150 പരാതികൾ; ലോൺ ആപ്പ് തട്ടിപ്പിനെതിരെ പൊലിസിന്റെ മുന്നറിയിപ്പ് 

Kerala
  •  35 minutes ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

Kerala
  •  42 minutes ago
No Image

മാറ്റമില്ലാതെ താപനില; മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയരും; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 

Kerala
  •  an hour ago
No Image

അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്‍റെ പടക്കനിര്‍മാണ ശാല ഉടമയ്‌ക്കെതിരെ കേസ് 

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ഇന്ന്; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് സ്റ്റാലിനും, മമതയും 

National
  •  2 hours ago