ഐ.പി.എല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക്; തയ്യാറെന്ന് കെ.സി.എ
ചെന്നൈ: ഐ.പി.എല്‍ ക്രിക്കറ്റിന് കേരളം വേദിയാവുമെന്ന് സൂചന. തിരുവനന്തപുരം ഗ്രീന്‍ഫില്‍ഡ് സ്റ്റേഡിയമായിരിക്കും വേദിയാവുക. തമിഴ്നാട്ടില്‍ കാവേരി പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് വേദി മാറ്റം.
കാവേരി പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ ഐ.പി.എല്ലിന് പറ്റിയ സമയമിതല്ലെന്ന് തമിഴ് സിനിമാ സൂപ്പര്‍ താരം രജനീകാന്ത് അഭിപ്രായപ്പെട്ടിരുന്നു. കാവേരി വിഷയത്തില്‍ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടത്തുന്ന ഉപവാസ വേദിയിലാണ് രജനീകാന്ത് നിലപാട് വ്യക്തമാക്കിയത്. ചെന്നൈ ടീം മൈതനത്തിറങ്ങുമ്പോള് പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിക്കണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഐ.പി.എല്‍ മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടത്താന്‍ തയ്യാറെന്ന് കെ.സി.എ. ബി.സി.സിയും ചെന്നൈ സൂപ്പര്‍ കിങ്സും കെ.സി.എയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. ഏപ്രില്‍ 10നാണ് ചെന്നൈ ടീമിന്റെ ചെന്നൈയിലെ ആദ്യ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."