അശ്രദ്ധയോടെ പിറകോട്ടെടുത്തു: ബസിനും മതിലിനും ഇടയില്‍ കുടുങ്ങി ഏഴു വയസ്സുകാരി മരിച്ചു
കാസര്‍കോട്: ബസിനും മതിലിനും ഇടയില്‍ കുടുങ്ങി വിദ്യാര്‍ഥിനി മരിച്ചു.കാഞ്ഞങ്ങാട് മാണിക്കോത്ത് കൊളവയലിലെ ഖാലിദ്-സുനീറ എന്നിവരുടെ മകള്‍ നാസിറ(07) ആണ് അപകടത്തില്‍ മരിച്ചത്.
വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ബന്ധു വീട്ടില്‍ കല്യാണത്തിനെത്തിയ ബസാണ് അപകടം വരുത്തിയത്. കല്യാണ വീട്ടില്‍ നിന്ന് വല്യുമ്മയ്ക്കൊപ്പം ഇതേ ബസില്‍ ബല്ലാകടപ്പുറത്തെ വധുവിന്റെ വീട്ടിലേക്കു പോയതായിരുന്നു നാസിറ.
വധുവിന്റെ വീടിന് സമീപംബസില് നിന്ന് ആളുകളെ ഇറക്കി ഡ്രൈവര്‍ ബസ് പിറകോട്ട് എടുക്കുന്നതിനിടെ, പിറകിലുണ്ടായിരുന്ന നാസിറ ബസിനും പിന്നിലുണ്ടായിരുന്ന മതിലിനും ഇടയില്‍ കുടുങ്ങി അപകടത്തില്‍പെടുകയായിരുന്നു.
കുട്ടി നിലവിളിച്ചെങ്കിലും ബസ് ഡ്രൈവര്‍ ഇത് കേട്ടില്ലെന്നു പരിസരത്തുണ്ടായവര്‍ പറഞ്ഞു. നാസിറ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാസിറയുടെ പിതാവ് ഗള്‍ഫിലാണ്. നാളെ നാട്ടിലെത്തും.
സംഭവത്തില്‍ ബസ് അശ്രദ്ധമായി പിറകോട്ടെടുത്തതിന് ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലിസ് കേസടുത്തു. നാസിറക്കു മുഹമ്മദെന്ന പേരില്‍ ഒരു ഇളയ സഹോദരനുണ്ട്. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു നാസിറ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."