HOME
DETAILS
MAL
കെ.പി.എല്‍ : കേരള പൊലിസിന് വിജയം
backup
April 08 2018 | 17:04 PM
കൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍ കൊച്ചിയിലെ ആദ്യ മത്സരത്തില്‍ കേരള പൊലിസ്- കൊച്ചിന് പോര്ട്ട്ട്രസ്റ്റിനെ തോല്‍പ്പിച്ചു. ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരള പൊലിസ് പോര്ട്ട്ട്രസ്റ്റിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതി ഗോളൊഴിഞ്ഞു നിന്നു. രണ്ടാം പകുതിയിലായിരുന്നു പൊലിസിന്റെ രണ്ട് ഗോളുകളും പോര്‍ട്ട്ട്രസ്റ്റിന്റെ വലയില്‍ കയറിയത്. 52ാം മിനുട്ടില്‍ ജിംഷാദും 76ാം മിനുട്ടില്‍ സുജിലും പൊലിസിനായി പോര്‍ട്ടിന്റെ വല കുലുക്കി. കൊച്ചിയിലെ അടുത്ത മത്സരം 11 നാണ്. വൈകിട്ട് നാലിന് പനമ്പിള്ളിനഗര്‍ ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്സ് റിസര്‍വ്ഡ് ടീം സാറ്റ് തിരൂരിനെയും അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ പോര്‍ട്ട് ട്രസ്റ്റ്- എഫ്.സി തൃശൂരിനെയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."