എസ്.വൈ.എസ് പ്രവര്‍ത്തനഫണ്ട് ശേഖരണം
കോഴിക്കോട്: സുന്നി യുവജന സംഘം സംസ്ഥാന പ്രവര്‍ത്തന
ഫണ്ട് സമാഹരണം ഏപ്രില്‍13ന് ശാഖാതലങ്ങളില്‍ നടക്കും. ആദര്‍ശപ്രചാരണം, ആതുരസേവനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സംഘടന ആസൂത്രണം ചെയ്യുന്ന ബഹുമുഖപദ്ധതികള്‍ നടപ്പാക്കുന്നതിനാണ് ഫണ്ട് വിനിയോഗിക്കുന്നത്. വയനാട് ജില്ല ഒഴികെയുള്ള എല്ലാജില്ലകളിലേയും പള്ളികളില്‍ 13ന് വെള്ളി ജുമുഅ നിസ്‌കാരത്തിന് ശേഷം ഫണ്ട് സമാഹരണം നടത്തും. നിശ്ചയിച്ച തിയ്യതിപ്രകാരം പഞ്ചായത്ത്,മണ്ഡലം,ജില്ലാ കമ്മിറ്റികള്‍ തുക ഏറ്റ് വാങ്ങേണ്ടതാണ്. വയനാട് ജില്ലയില്‍ മെയ്് നാലിനാണ് ഫണ്ട് സമാഹരണം.
ഏപ്രില്‍ 24ന് മലപ്പുറത്ത് നടക്കുന്ന ജില്ലാസെക്രട്ടറിമാരുടെ യോഗത്തില്‍ സമാഹരിച്ച തുക ഏറ്റുവാങ്ങും. ജില്ലാകമ്മറ്റികള്‍ മുഖേന വിതരണം ചെയ്ത ഫണ്ട്‌സമാഹരണത്തിനാവശ്യമായ മുഴുവന്‍ രേഖകളും ശാഖാകമ്മിറ്റികള്‍ കൈപ്പറ്റി സമാഹരണം വിജയിപ്പിക്കണമെന്ന് ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."