HOME
DETAILS

മാലിന്യത്തില്‍ നിന്ന് വൈദ്യുതി; ബ്രഹ്മപുരം പ്ലാന്റിന് ഇന്ന് തറക്കല്ലിടും

  
backup
April 09 2018 | 02:04 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%88

കൊച്ചി: കൊച്ചി കേര്‍പറേഷന്റെ ഡമ്പിങ്ങ് യാഡായ ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പുതിയ പ്ലാന്റിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലാസ്ഥാപനം നടത്തും. രാവിലെ പത്തിന് എറണാകുളം ടൗണ്‍ഹാളില്‍ വച്ച് നടക്കുന്ന ശിലാസ്ഥാപന ചടങ്ങില്‍ മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷതവഹിക്കും. മേയര്‍ സൗമിനി ജെയിന്‍, എം.പിമാരായ കെ.വി.തോമസ്, ഇന്നസെന്റ്, എം.എല്‍.എ മാരായ ഹൈബി ഈഡന്‍, പി.ടി തോമസ്, എം.സ്വരാജ്, വി.പി.സജീന്ദ്രന്‍, കെ.ജെ.മാക്‌സി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.കെ.ജോസ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ.വിനോദ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മൂന്നൂ വര്‍ഷം മുമ്പ് കരാര്‍ ഒപ്പിട്ടെങ്കിലും പലവിധ തടസങ്ങളില്‍ കുടുങ്ങി പദ്ധതി നിശ്ചലമായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പ്ലാന്റ് വേണ്ടെന്നു വയ്ക്കുമെന്ന പ്രചരണങ്ങള്‍ തള്ളിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ പിന്തുണ നല്‍കിയതോടെ പ്ലാന്റ് നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുന്നതുവരെ കലക്ടര്‍ പദ്ധതിക്ക് നേതൃത്വം നല്‍കും.
മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പുതിയ പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ നഗരത്തിന്റെ മാത്രമല്ല ജില്ലയുടെ തന്നെ തീരാശാപമായ മാലിന്യപ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് കണക്കുകൂട്ടുന്നത്. ജി.ജെ എക്കോ പവര്‍ ലിമിറ്റഡ് കമ്പനിയാണ് പ്ലാന്റിന്റെ നിര്‍മാണവും നടത്തിപ്പും ഏറ്റെടുത്തിരിക്കുന്നത്. ബ്രഹ്മപുരത്ത് കോര്‍പ്പറേഷന്റെ അധീനതയിലുള്ള 106 ഏക്കര്‍ ഭൂമിയില്‍ നിന്ന് 20 ഏക്കറാണ് പുതിയ പ്ലാന്റിന് പാട്ടത്തിന് നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി പ്ലാന്റിന്റെ നിര്‍മാണ ചുമതല കഴിഞ്ഞ ഫെബ്രുവരിയില്‍ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയെ ഏല്‍പിച്ചു സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കി. കമ്പനിക്ക് ബ്രഹ്മപുരത്തെ സ്ഥലം കൈമാറുന്നതുള്‍പ്പടെ പൂര്‍ണമായ ചുമതലയാണ് നല്‍കിയത്.
തറക്കല്ലിടല്‍ കഴിഞ്ഞാലുടന്‍ പ്ലാന്റിന്റെ നിര്‍മ്മാണം തുടങ്ങും. 375 കോടിയുടെ പദ്ധതിയാണിത്. പ്ലാന്റ് സ്ഥാപിതമാകുന്നതോടെ പ്രതിദിനം 400ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യമുള്‍പ്പെടെയുള്ളവ സംസ്‌കരിക്കാന്‍ സാധിക്കും. പ്ലാന്റ് പ്രവര്‍ത്തിക്കണമെങ്കില്‍ കുറഞ്ഞത് 300 ടണ്‍ മാലിന്യമെങ്കിലും വേണം. ഒരു ടണ്‍ മാലിന്യത്തില്‍ നിന്ന് 430 യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുമെന്നാണ് കണക്കൂട്ടുന്നത്. ഈ വൈദ്യുതി യൂനിറ്റിന് 15 രൂപ നിരക്കില്‍ കെ.എസ്.ഇ.ബിക്ക് നല്‍കും.
പാരിസ്ഥിതികാനുമതി ഉള്‍പ്പെടെ അടിയന്തരമായി ആവശ്യമുള്ള ഏഴ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്‍കി കഴിഞ്ഞു. ഇതില്‍ അഞ്ചെണ്ണത്തിന് ഈ മാസം തന്നെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതര്‍. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, അഗ്‌നിസുരക്ഷാസേന, ടൗണ്‍ പ്ലാനിങ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ക്‌ളിയറന്‍സാണ് വേണ്ടത്. കെട്ടിട നിര്‍മാണത്തിനുള്ള അനുമതി നല്‍കുന്നത് ടൗണ്‍ പ്ലാനിങ് വകുപ്പാണ്. ഏകജാലക സംവിധാനം വഴി കെ.എസ്.ഐ.ഡി.സി (കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍) ആണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ വെട്ടുന്നതിന് സോഷ്യല്‍ ഫോറസ്റ്ററി വിഭാഗം അനുമതി നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago