ആംബുലന്‍സ് വാഹനങ്ങള്‍ക്കെതിരേ നടപടിയുമായി അധികൃതര്‍
അമ്പലപ്പുഴ : കലക്ടറുടെ ഉത്തരവ് കാറ്റില്‍ പറത്തി വണ്ടാനം മെഡിക്കല്‍ കോളജ് വളപ്പില്‍ അനകൃതമായി പര്‍ക്ക് ചെയ്തിരിക്കുന്ന ആംബുലന്‍സ് വാഹനഹങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി അധികൃതര്‍. വാഹനങ്ങള്‍ ആശുപത്രി വളപ്പില്‍ നിന്നും പുറത്തേക്ക് മാറ്റി പാര്‍ക്ക് ചെയ്യണമെന്ന് ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ പി.അനുപമ ഉത്തരവ് ഇട്ടിരുന്നു.
ആംബുലന്‍സ് ജീവനക്കാര്‍ രോഗികളെയും മൃദേഹങ്ങളും കയറ്റി കൊണ്ടു പോകുന്നതിന് അമിത ചാര്‍ജ് ഈടാക്കുന്നുണ്ടന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം അന്വേഷിച്ചിരുന്നു. പരാതി ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
നേരത്തെ ആശുപത്രി അധികാരികള്‍ മോട്ടോര്‍ വാഹന വകുപ്പിനും ആലപ്പുഴ ഡിവൈഎസ്പി, അമ്പലപ്പുഴ സി ഐ എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു.
ആശുപത്രി സൂപ്രണ്ട് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ മുഖേന കലക്ടറ്ററുടെ ഉത്തരവ് രേഖാമൂലം ആംബുലന്‍സ് ജീവനക്കാര്‍ക്ക് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."