പെരുമ്പളം ദ്വീപിലേക്കുള്ള ബോട്ട്സര്വീസുകളുടെ സമയം പരിഷ്കരിക്കണമെന്ന് നാട്ടുകാര്‍
പൂച്ചാക്കല്‍:പാണാവള്ളിയില്‍ നിന്ന് പെരുമ്പളം ദ്വീപിലേക്കുള്ള ബോട്ട്സര്വീസുകളുടെ സമയം പരിഷ്കരിക്കണമെന്ന ആവശ്യവുമായി ദ്വീപ് നിവാസികള്‍ രംഗത്ത്. രാത്രി പതിനൊന്ന് മണിക്ക് പാണാവള്ളിയില്‍ നിന്ന് ദ്വീപിലേക്ക് ഒരു സര്‍വീസ് നടത്തണമെന്നാണ് ദ്വീപ് നിവാസികളുടെ പ്രധാന ആവശ്യം.
അരൂക്കുറ്റി ചേര്‍ത്തല റൂട്ടിലെ അവസാന കെ.എസ്.ആര്.ടി.സി ബസില്‍ ധാരാളം ദ്വീപ് നിവാസികളാണ് ജോലി കഴിഞ്ഞ് പാണാവള്ളി ജെട്ടിയില്‍ എത്തുന്നത്. എന്നാല്‍,ആ സമയം ബോട്ട് സര്‍വീസുകള്‍ ഇല്ലാത്തതുമൂലം വീടുകളില്‍ എത്താന്‍ പ്രയാസമാണ്.
മന്ത്രി ജി. സുധാകരന് നല്കിയ നിവേദനം പരിഗണിച്ച് പെരുമ്പളത്തെ യാത്രാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കുകയും ബോട്ട്സര്വീസുകളുടെ സമയക്രമം പരിഷ്കരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടുത്ത യോഗത്തില്‍ ചര്‍ച്ചചെയ്യുന്നതിന് തീരുമാനിച്ചിരുന്നു.എന്നാല്‍ ഒരു നടപടിയും ഉïായില്ല. ബോട്ട്സ്റ്റേഷന് ഉദ് ഘാടനത്തിന് എത്തുന്ന മുഖ്യമന്ത്രിക്ക് നിവേദനം നല്കാന് ഒരുങ്ങുകയാണ് പെരുമ്പളം ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."