ഒളവിലത്തെ ഗുജറാത്തുകാരി മതപണ്ഡിത ശ്രേണിയിലേക്ക്
ചൊക്ലി: ഗുജറാത്ത് കലാപത്തിന്റെ തീകനലുകളില്‍നിന്ന് രക്ഷപ്പെട്ട നഗ്മയ്ക്ക് സ്വാന്തനമായ ഒളവിലം റഹ്മാനിയ്യ വനിതാ യതീംഖാനയ്ക്കിത് അഭിമാന മുഹൂര്‍ത്തം.
യതീംഖാനയില്‍നിന്ന് മത ഭൗതിക പഠനങ്ങള്‍ക്ക് ശേഷം വഫിയ്യ കോഴ്‌സ് പൂര്‍ത്തിയാക്കി മതപണ്ഡിത മേഖലയിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് നഗ്മ. ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് 2006ലാണ് ഒളവിലം റഹ്മാനിയ്യ വനിതാ യതീംഖാനയില്‍ അഞ്ചാം ക്ലാസില്‍ സഹോദരി റുഖ്‌സാറിനൊപ്പം നഗ്മ വന്നുചേര്‍ന്നത്.
തുടര്‍ന്ന് മലയാളം സ്വായത്തമാക്കുകയും ചിട്ടയായ പഠനത്തിലൂടെ വഫിയ്യ കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിനിടെ നഗ്മ തന്റെ ജീവിത കഥയുള്‍പ്പെടുത്തി എഴുതിയ 'കനല്‍വഴിയിലൂടെ' എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
വഫിയ്യ കോഴ്‌സ് പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നഗ്മക്കും സഹോദരി റുഖ്‌സാറയ്ക്കും ഒളവിലം റഹ്മാനിയ്യ വനിതാ യതീംഖാന കമ്മിറ്റി അനുമോദനവും യാത്രയയപ്പും നല്‍കി. പി. ഉമ്മര്‍ ഹാജി നഗ്മയ്ക്ക് ഉപഹാരം കൈമാറി. എം. സുലൈമാന്‍, വി.കെ ഖാലിദ്, കെ. അബൂബക്കര്‍, കെ.പി .സഫീര്‍ ഹാജി, ഇ. ഷറഫുദ്ദീന്‍, നജ്മ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."