HOME
DETAILS
MAL
സെക്യൂരിറ്റി ജീവനക്കാരനെ കുത്തിയ പ്രതി അറസ്റ്റില്‍
backup
April 09 2018 | 03:04 AM
മാള: സ്കൂള്‍ ജീവനക്കാരന് അതേ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഡോ. രാജു ഡേവീസ് ഇന്റര്‍ നാഷണല്‍ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ നേപ്പാള്‍ സ്വദേശി ലക്ഷ്മണ് അയ്യരെ (44) കുത്തിയ കേസില്‍ ഗോവ സ്വദേശി സ്റ്റാനിയെയാണ് പൊലിസ് അറസ്റ്റു ചെയ്തത്.
ഇയാള്‍ക്കെതിരേ 308 പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം. പൊലിസ് പറയുന്നത് ഇങ്ങനെ: സ്റ്റാനി ഇതേ സ്കൂളിലെ സ്ത്രീ ജീവനക്കാരെയും ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കളെയും പറ്റി മോശമായി സംസാരിക്കാറുണ്ടെന്നും ഇതു ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനുമായി സ്റ്റാനി വാക്കുതര്‍ക്കമാവുകയും പിന്നീട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. മൂന്നിടങ്ങളില്‍ കുത്തേറ്റ ലക്ഷ്മണന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."