സിറിയന്‍ ആക്രമണം: അസദിനെ മൃഗമെന്നു വിശേഷിപ്പിച്ച് ട്രംപ്
ഡമസ്‌കസ്: സിറിയയിലെ കൂട്ടക്കുരുതിയല്‍ ലോകമൊന്നാകെ പ്രതിഷേധമുയരുന്നു. സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് മൃഗമാണെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഈ നടപടിക്ക് അസദ് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരം ആക്രമണങ്ങള്‍ ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും ഇതിന് ഒരു ന്യായീകരണവലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൃഗമായ അസദിനെ പിന്തുണക്കുന്ന റഷ്യയും ഇറാനും ഇതിന് ഉത്തരവാദികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗൂഥയില്‍ വിമതനിയന്ത്രണത്തില്‍ അവശേഷിക്കുന്ന ദൂമയില്‍ സൈന്യം നടത്തിയ രാസായുധ പ്രയോഗത്തില്‍ 80 ലേറെപേര്‍ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിനു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ആയിരത്തോളം പേര്‍ ശ്വാസതടസം നേരിടുന്നതായും റിപ്പോര്‍ട്ടുണ്ട്.
ദൂമയില്‍ നാട്ടുകാര്‍ക്കായി നിര്‍മിച്ച ബോംബ് ഷെല്‍ട്ടറിനു സമീപം ശനിയാഴ്ച രാത്രിയാണ് സിറിയന്‍ സൈന്യത്തിന്റെ ശക്തമായ വ്യോമാക്രമണമുണ്ടായത്. സംഭവത്തില്‍ 150ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."