പൈപ്പിന്റെ പണി തുടങ്ങിയിട്ട് ഒരുമാസം; അമ്പലനഗര്‍ റോഡില്‍ നരകയാത്ര
പേരൂര്‍ക്കട: കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനുള്ള പണി അമ്പലമുക്ക്അമ്പലനഗര് റോഡില്‍ തുടങ്ങിയിട്ട് ഒരുമാസമാകുന്നു.
അമ്പലനഗര്‍ റോഡിലൂടെ പകലോ രാത്രിയോ പോകുന്ന യാത്രികര്‍, പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രികര്‍ ജാഗ്രത പാലിക്കണം കാരണം നിങ്ങളെ കാത്തിരിക്കുന്ന അഗാധമായ കുഴികളും പൊട്ടിപ്പൊളിഞ്ഞ് നടുവൊടിക്കുന്ന ഗര്‍ത്തങ്ങളും.
കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലിയാണ് വാട്ടര്‍അതോറിറ്റി ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. അമ്പലമുക്കിലെത്തുന്ന ആംബുലന്‍സുകള്‍ക്ക് മെഡിക്കല്‍ കോളജിലേക്ക് എളുപ്പത്തിലെത്താവുന്ന റോഡിന്റെ പണിയാണ് ഒച്ചിഴയുന്ന വേഗത്തില്‍ നീങ്ങുന്നത്.
ഉഷ്ണം സഹിക്കാനാകാത്ത സാഹചര്യത്തില്‍ പൊടിശല്യം കൂടിയായതോടെ ജനങ്ങള്‍ക്ക് വീടുകളില്‍നിന്നു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. റോഡ് വെട്ടിപ്പൊളിച്ചിട്ടതോടെ നടന്നെത്തി കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്നവര്‍ മാത്രമേ ഇപ്പോള്‍ ഇവിടേക്ക് വരുന്നുള്ളൂ. വ്യാപാരികള്‍ ആശങ്കാകുലരാണിപ്പോള്. സമയബന്ധിതമായി ജോലി പൂര്‍ത്തീകരിക്കുമെന്ന പതിവു പല്ലവിയാണ് വാട്ടര്അതോറിറ്റിക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."