പുനലൂരില്‍ റയില്‍വേ അടിപ്പാത നിര്‍മാണം അവതാളത്തില്‍
പുനലൂര്‍: പുനലൂര്‍-കൊല്ലം തീവണ്ടിപ്പാത നവീകരിച്ചതിനെ തുടര്‍ന്ന് ട്രെയിനിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞ് ഉദ്ഘാടനത്തിന് സമയമായിട്ടും പുനലൂരിലെ റെയില്‍വേ അടിപ്പാത നിര്‍മാണം എങ്ങുമെത്തിയില്ല. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഭൂമാഫിയക്കാരും ഒത്തുകളിക്കുന്നതു കൊണ്ടാണ് അടിപ്പാത പൂര്‍ത്തികരിക്കാന്‍ കഴിയാത്തതെന്നാണ് ആക്ഷേപം.
പുതിയ സ്ഥലം ഏറ്റെടുക്കല്‍ കച്ചവടത്തിന് സ്ഥലം എം.എല്‍.എയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായുള്ള ആരോപണവും ശക്തമാണ്. പുനലൂരില്‍ നിന്ന് കാര്യറ പേപ്പര്‍ മില്‍ റൂട്ടിലേക്കാണ് അടിപ്പാത നിര്‍മിക്കുന്നത്. പുനലൂര്‍ ചൗക്ക മുസ്‌ലിം പള്ളിക്കു സമീപത്തുകൂടെയാണ് അടിപ്പാത കടന്നു പോകുന്നത്. പാലംപണിയും റോഡുപണിയും പൂര്‍ത്തിയായിട്ടുണ്ട്.
അടിപ്പാത കഴിഞ്ഞു പേപ്പര്‍ മില്ലിലേക്ക് കടക്കുന്ന ഭാഗത്തെ മൂന്നു വ്യക്തികളുടെ പതിന്നാലു സെന്റ് വസ്തു റയില്‍വേ ഏറ്റെടുക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് അടിപ്പാത നിര്‍മാണം നിലക്കാന്‍ കാരണം.
വര്‍ഷങ്ങള്‍ക്കു മുന്‍പു അക്വയര്‍ ചെയ്ത വസ്തു റെയില്‍വേ അധീനതയിലായിരുന്നെങ്കിലും റവന്യൂ ഉദ്യോഗസ്ഥരും റയില്‍വേ ഉദ്യോഗസ്ഥരും ഭരണ പ്രതിപക്ഷ രാഷ്ട്രീയക്കാരും ചേര്‍ന്ന് പണി നടത്താന്‍ താല്‍പര്യം കാട്ടിയില്ല. ഉയര്‍ന്ന വിലയില്‍ റയില്‍വേയെക്കൊണ്ട് വസ്തു ഏറ്റെടുപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത.് 2018ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ മറവില്‍ കലക്ടര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."