വാരാപ്പുഴ ആത്മഹത്യ കേസ് പ്രതി ശ്രീജിത്ത് പൊലിസ് കസ്റ്റഡിയില്‍ മരിച്ചു
കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതിയായിരുന്ന ശ്രീജിത്ത് പൊലിസ് കസ്റ്റഡിയില്‍ മരിച്ചു. പൊലിസ് കസ്റ്റഡിയില്‍ ശ്രീജിത്ത് ക്രൂര മര്‍ദ്ധനത്തിന് ഇരയായെന്ന് ശ്രീജിത്തിന്റെ കുടുംബാംഗങ്ങള്‍ മനുഷ്യവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാനോട് വെളിപ്പെടുത്തി മണിക്കൂറുകള്‍ക്കു പിന്നാലെയാണ് ശ്രീജിത്തിന്റെ മരണവിവരം പുറത്തുവരുന്നത്.
പൊലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. വയറിന് ഗുരുതര പരുക്കേറ്റതിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു. കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ശ്രീജിത്ത് ഉള്‍പ്പെട്ട സംഘം വീട് ആക്രമിച്ചതില്‍ മനംനൊന്താണ് കുളമ്പുകണ്ടം ചിട്ടിത്തറ വീട്ടില്‍ വാസുദേവന്‍ (54) കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്.
കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിനെ പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. ശ്രീജിത്തിന്റെ ഭാര്യയോടും ബന്ധുക്കളോടും സംസാരിച്ചതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് കമ്മീഷന്‍ പറഞ്ഞു. ശ്രീജിത്തിനെ മഫ്തിയിലെത്തിയ പൊലിസ് സംഘം പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞിരുന്നു.
വീട് കയറിയുള്ള ആക്രമണത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് മത്സ്യതൊഴിലാളിയായ വാസുദേവന്‍ വീട്ടില്‍ തൂങ്ങിമരിച്ചത്. അന്ന് രാത്രി തന്നെ ശ്രീജിത്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിനെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ട് പോവുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.
വയറിന് വേദനയുണ്ടെന്ന് ശ്രീജിത്ത് തുടര്‍ച്ചയായി പരാതിപ്പെട്ടിട്ടും പൊലിസ് കാര്യമാക്കിയില്ല. രാവിലെ സ്റ്റേഷനില്‍ ചെന്ന അമ്മ ശ്രീകലയെയും ബന്ധുവിേെനാടും പൊലിസ് പരുഷമായി പെരുമാറിയെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ വയറുവേദന മൂലമാണ് ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കസ്റ്റഡി മര്‍ദനം ഉണ്ടായിട്ടില്ലെന്നുമായിരുന്നു പൊലിസ് വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."