രാവിലെ ബി.ജെ.പിയില്‍ ചേര്‍ന്നു; വൈകിട്ട് കോണ്‍ഗ്രസില്‍ തിരികെയെത്തി
മംഗലാപുരം: തെരഞ്ഞെടുപ്പ് രംഗം സജീവമായിരിക്കെ പാര്‍ട്ടി മാറുന്നത് കര്‍ണാടകയില്‍ പതിവു കാഴ്ചയാണ്. എന്നാല്‍ രാവിലെ ബി.ജെ.പിയില്‍ ചേക്കേറിയ കോണ്‍ഗ്രസ് നേതാവ് വൈകിട്ടോടെ തിരികെയെത്തിയ സംഭവമാണ് കര്‍ണാടകയിലുണ്ടായത്. കോണ്‍ഗ്രസിന്റെ ഒരു പ്രാദേശിക നേതാവാണ് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്നാല്‍ വൈകുന്നേരം ഇദ്ദേഹം ബി.ജെ.പിയെ തള്ളിപ്പറഞ്ഞ് വീണ്ടും കോണ്‍ഗ്രസിലേക്ക് എത്തുകയായിരുന്നു.
പനമംഗലൂരു ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സുന്ദര ദേവിനാഗരയാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തുകയും പിന്നീട് കോണ്‍ഗ്രസിലേക്ക് തന്നെ തിരികെയെത്തുകയും ചെയ്തത്.
കോണ്‍ഗ്രസ് നേതാവും വനം മന്ത്രിയുമായ ബി. രാമാനന്ദ റായിക്കെതിരേ മത്സരിക്കുന്ന ബി.ജെ.പി നേതാവ് യു. രാജേഷ് നായിക്കാണ് സുന്ദര ദേവിനാഗരയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എന്നാല്‍ ഇയാള്‍ തിരികെ കോണ്‍ഗ്രസിലേക്കുതന്നെ എത്തിയതിന് പിന്നില്‍ വലിയ വാഗ്ദാനങ്ങളുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."