HOME
DETAILS

ഹര്‍ത്താലിന് സമ്മിശ്ര പ്രതികരണം

  
backup
April 10 2018 | 02:04 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%8d

 

മലപ്പുറം: ദലിത് സംഘടനകള്‍ സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താലിനു ജില്ലയില്‍ സമ്മിശ്ര പ്രതികരണം. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടിസി യും സര്‍വിസ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. അതേസമയം, ദീര്‍ഘദൂര ബസുകളില്‍ ചിലത് സര്‍വിസ് നിര്‍ത്തിവച്ചത് ദീര്‍ഘദൂര യാത്രക്കാരെ കുഴക്കി.
നഗര, ഗ്രാമ വ്യത്യാസമില്ലാതെ കടകമ്പോളങ്ങള്‍ പ്രവര്‍ത്തിച്ചു. ചിലയിടങ്ങളില്‍ കടകള്‍ അടപ്പിക്കുകയും ചെയ്തു. ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ (എസ്.ഇ.യു) മലപ്പുറത്ത് ഐക്യദാര്‍ഢ്യ പ്രകടനം നടത്തി. ദലിത് സംഘടനകള്‍ക്കു പുറമേ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നിരവധി യുവജന, വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ പലയിടങ്ങളിലും പ്രകടനം നടന്നു.
എടക്കരയില്‍ പ്രകടനം നടത്തുകയായിരുന്ന ദലിത് നേതാക്കളെ പൊലിസ് തടഞ്ഞതു നേരിയ സംഘര്‍ഷത്തിനിടയാക്കി. ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെല്ലാം ഭൂരിഭാഗം ജീവനക്കാരുമെത്തി. ചിലയിടങ്ങളില്‍ രാവിലെ അല്‍പ സമയം കടകള്‍ അടഞ്ഞുകിടന്നു. എന്നാല്‍, ഇതു മണിക്കൂറുകള്‍ മാത്രമാണ് നീണ്ടുനിന്നത്. ജില്ലയുടെ ചില ഭാഗങ്ങളില്‍ ചില ബസുകളും സര്‍വിസ് നടത്തിയില്ല.
പട്ടികജാതി പട്ടികവര്‍ഗ നിയമം ദുര്‍ബലപ്പെടുത്തിയെന്നാരോപിച്ച് ഉത്തരേന്ത്യയില്‍ നടന്ന ദലിത് പ്രക്ഷോഭങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ദലിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയായിരുന്നു ഹര്‍ത്താല്‍. കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തണമെന്നും ജോലിക്കെത്തിയവരുടെ ലിസ്റ്റ് നല്‍കണണെന്നും കെ.എസ്.ആ.ര്‍.ടി.സി എംഡി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സാമൂഹ്യമാധ്യമങ്ങളിലടക്കം ഹര്‍ത്താലിനു പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി.

 

ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെഅറസ്റ്റ് ചെയ്ത് വിട്ടയച്ചു  

 

പൊന്നാനി: ദലിത് കൂട്ടായ്മയുടെ ഹര്‍ത്താലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പൊന്നാനിയില്‍ സംഘടിപ്പിച്ച പ്രകടനത്തിനു നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്തു.
ജില്ലാ സെക്രട്ടറി ബാസിത് താനൂര്‍, ജില്ലാ സമിതിയംഗം അജ്മല്‍ കോടത്തൂര്‍, മണ്ഡലം കണ്‍വീനര്‍ മുഹമ്മദ് ഹംസ, ബിലാല്‍ എം. ശരീഫ്, ഇഷ്ഫാഖ് അയിരൂര്‍, നസീബുദ്ദീന്‍, ഹിലാല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍വച്ച ഇവരെ മണിക്കൂറുകള്‍ക്കു ശേഷം ജാമ്യത്തില്‍ വിട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago