വടക്കനാട് ഭീതി പരത്തുന്ന കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് തുരത്തും
സുല്‍ത്താന്‍ ബത്തേരി: വടക്കനാട് മേഖലയില്‍ ഭീതിപരത്തി നിരന്തരം വിളകള്‍ നശിപ്പിക്കുകയും ചെയ്യുന്ന കൊമ്പനെ വനം വകുപ്പ് ഇന്ന് കാട്ടിലേക്ക് തുരത്തും.
ഇതിനായി മുത്തങ്ങയില്‍ നിന്ന് രണ്ട് കുങ്കിയാനകളെ വടക്കനാട് പള്ളിവയലില്‍ എത്തിച്ചു. കുഞ്ചു, പ്രമുഖ എന്നീ കുങ്കിയാനകളെ ഉപയോഗിച്ചാണ് കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് തുരത്തുക. വനം വകുപ്പ് ആര്.ആര്.ടി സ്ക്വാഡും ഇതിന് നേതൃത്വം നല്‍കും. ഇന്ന് ഏഴോടെ കൊമ്പനെ തുരത്തുന്ന ശ്രമങ്ങള്‍ ആരംഭിക്കും.
വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ വൈല്‍ഡ് ലൈഫ് വാര്ഡന് ഓഫിസിനു മുന്നില്‍ വന്യമൃഗ ശല്യത്തില്‍ നിന്ന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്നു.
ഇതിന്റെ പശ്ചാതലത്തില്‍ നടന്ന മന്ത്രിതല ചര്‍ച്ചയില്‍ പ്രദേശത്ത് വേണ്ട പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാം എന്ന് ഉറപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."