കന്റോണ്‍മെന്റ്: കടമുറികള്‍ പുനര്‍ലേലം ചെയ്യാന്‍ നീക്കം
കണ്ണൂര്‍: കന്റോണ്‍മെന്റ് ബോര്ഡിന്റൈ കീഴിലുള്ള കടമുറികള്‍ പുനര്‍ലേലം നടത്താന്‍ അധികൃതര്‍ വീണ്ടും നീക്കമാരംഭിച്ചു. ഇതുസംബന്ധിച്ച് കമാന്‍ഡന്റ് ബോര്‍ഡ് അംഗങ്ങള്‍ക്ക് അറിയിപ്പ് നല്കി. ഏപ്രില്‍ രണ്ടിനകം 36 കടമുറികളും ഒഴിഞ്ഞുതരണമെന്നാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരേ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിക്കുകയും കടകളടച്ച് അനിശ്ചിതകാലസമരം ആരംഭിക്കുകയും ചെയ്തിരുന്നു. കോടതി ഉത്തരവ് മറികടന്ന് അഞ്ചിന് കന്റോണ്‍മെന്റ് ലേലം നടത്താന്‍ നീക്കം നടത്തിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ജനപ്രതിനിധികളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് വീണ്ടും ബോര്‍ഡ് യോഗം വിളിച്ചുചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പി.കെ ശ്രീമതി എം.പി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിരാകരിച്ചാണ് കന്റോണ്‍മെന്റ് അധികൃതര്‍ ഏകപക്ഷീയമായി പുനര്‍ലേലം നടത്താനുള്ള നീക്കം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."